Short News

ശ്രുതി രാമചന്ദ്രൻ തെലുങ്ക് ചിത്രത്തിലേക്ക്

ശ്രുതി രാമചന്ദ്രൻ തെലുങ്ക് ചിത്രത്തിലേക്ക്

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന തെലുങ്ക് ചിത്രം ഡിയര്‍ കോമ്രേഡിലാണ് മലയാള നടി ശ്രുതി രാമചന്ദ്രൻ ഒരു പ്രധാന വേഷത്തിലെത്തുന്നത്. രാഷ്മിക മണ്ഡാനയാണ് ചിത്രത്തിലെ നായിക. ഡിയര്‍ കോമ്രേഡിന് പുറമേ തമിഴ് വെബ് സീരീസായ ഡോള്‍ ഹൗസ് ഡയറീസിലും ശ്രുതി അഭിനയിക്കുന്നുണ്ട്. നവാഗതനായ എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന നോണ്‍സെന്‍സാണ് മലയാളത്തിലെ ശ്രുതിയുടെ പുതിയ പടം. 
20 കൊല്ലത്തിനു ശേഷം പഴയ കൊച്ചി വിമാ‌നത്താവളത്തിൽ നിന്നു ആഭ്യന്തര സർവീസ്

20 കൊല്ലത്തിനു ശേഷം പഴയ കൊച്ചി വിമാ‌നത്താവളത്തിൽ നിന്നു ആഭ്യന്തര സർവീസ്

പഴയ കൊച്ചി വിമാ‌നത്താവളത്തിൽ നിന്നു 20 കൊല്ലത്തിനു ശേഷം ആഭ്യന്തര സർവീസ് തുടങ്ങി. പെരിയാർ കരകവിഞ്ഞു വെള്ളം കയറി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം 26വരെ അടച്ചതിനെ തുടർന്നാണു കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ യാത്രാ വിമാനങ്ങളുടെ സർവീസിന് താൽക്കാലിക അനുമതി നൽകിയത്. ചെറി‍യ വിമാനങ്ങളാണ് ഇവിടെ നിന്നു സർവീസ് നടത്തുന്നത്.

20 കോടിയുടെ വീട് വാങ്ങിയതിന് ബ്രോക്കര്‍ക്ക് കാശ് കൊടുത്തില്ലെന്ന് പരാതി

20 കോടിയുടെ വീട് വാങ്ങിയതിന് ബ്രോക്കര്‍ക്ക് കാശ് കൊടുത്തില്ലെന്ന് പരാതി

മുംബൈ പാലി ഹില്ലില്‍ ബംഗ്ലാവ് വാങ്ങിയ കങ്കണ റണാവത്ത് ബ്രോക്കര്‍ ഫീസ് മുഴുവനായി കൊടുത്തില്ലെന്നാണ് പരാതി. കങ്കണയ്ക്കും സഹോദരി രംഗോലിക്കുമെതിരേ പ്രകാശ് ജി റോഹിറ എന്നയാളാണ് ഖര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, വ്യാവസായിക ചട്ടപ്രകാരം ഒരുശതമാനം ബ്രോക്കര്‍ ഫീസായ ഇരുപതു ലക്ഷം കൊടുത്തതാണെന്നും അയാള്‍ ഇപ്പോള്‍ രണ്ടുശതമാനം ആവശ്യപ്പെടുകയാണെന്നുമാണ് കങ്കണ പറയുന്നത്.
പ്രളയകാലത്ത് മാതൃകയായി കൊച്ചി മെട്രോ

പ്രളയകാലത്ത് മാതൃകയായി കൊച്ചി മെട്രോ

പ്രളയകാലത്ത് മറ്റ് ഗതാഗത സംവിധാനങ്ങളൊക്കെ ഇല്ലാതായ സമയത്ത് ദുരിതാശ്വാസത്തിന് സഹായിച്ച കൊച്ചി മെട്രോയെ പ്രശംസകളാൽ മൂടുകയാണ് ജനങ്ങൾ. പ്രളയജലം കടന്ന് ആലുവയിലെത്തിയവരെ നഗരത്തിലേക്കെത്തിച്ചതിൽ കൊച്ചി മെട്രോ വഹിച്ച പങ്ക് ചെറുതല്ല. ഇത് കൂടാതെ 700 ടണ്‍ ഭക്ഷ്യ വസ്തുക്കളാണ് മെട്രോയിൽ കൊണ്ടുപോയത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more