Short News

മമ്മൂട്ടിയോ മോഹൻലാലോ മികച്ചത്!! ഹിറ്റ് സംവിധായകൻ സിബി മലയിൽ പറയുന്നു....

മമ്മൂട്ടിയോ മോഹൻലാലോ മികച്ചത്!! ഹിറ്റ് സംവിധായകൻ സിബി മലയിൽ പറയുന്നു....

മോഹൻലാലിനേയും മമ്മൂട്ടിയേയും ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് സിബി മലയിൽ പറഞ്ഞു. ഇരുവരും മികച്ച അഭിനേതാക്കളാണ്. അങ്ങനെയല്ലായിരുന്നെങ്കിലും ഈ നാൽപ്പത് വർഷം സിനിമ മേഖലയിൽ എങ്ങനെ പിടിച്ചു നിൽക്കാൻ ആകുമായിരുന്നുവെന്നും സംവിധായകൻ ചോദിക്കുന്നു.മോഹന്‍ലാലോ മമ്മൂട്ടിയോ ആരാണ് മികച്ചത് എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
യു.പിയില്‍ അജ്ഞാത പനി; 79 മരണം

യു.പിയില്‍ അജ്ഞാത പനി; 79 മരണം

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആറാഴ്ചക്കിടെയാണ് അജ്ഞാത പനി ബാധിച്ച് 79 പേർ മരിച്ചത്. മരണകാരണവും മരിച്ചവരേക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചു വരികയാണെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭീതി പടരുന്നത് തടയാന്‍ അധികൃതർ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രാ വിമാനം ഇറങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രാ വിമാനം ഇറങ്ങി

കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്‌സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇരുന്നൂറോളം യാത്രക്കാരെ കയറ്റാവുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിനായി തെരഞ്ഞെടുത്തത്. ആറുതവണ വിമാനം പറത്തിനോക്കുകയും വിമാനത്താവളത്തിലെ മറ്റു സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നതാണ്.
2 പേരെ വെടിവെച്ച് കൊന്ന ശേഷം ജുവനൈൽ ഹോമിൽ നിന്നും 5 കുട്ടികൾ രക്ഷപ്പെട്ടു

2 പേരെ വെടിവെച്ച് കൊന്ന ശേഷം ജുവനൈൽ ഹോമിൽ നിന്നും 5 കുട്ടികൾ രക്ഷപ്പെട്ടു

വാര്‍ഡനെയും പതിനേഴുകാരനായ അന്തേവാസിയെയും വെടിവെച്ച് കൊന്ന ശേഷമാണ് അഞ്ച് കൗമാരക്കാര്‍ ബിഹാറിലെ ജൂവനൈല്‍ ഹോമിൽ നിന്നും കടന്നുകളഞ്ഞത്. ചുമയ്ക്കുള്ള മരുന്ന് കുട്ടികള്‍ ലഹരിക്കു വേണ്ടി ഉയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കൊല്ലപ്പെട്ട വാർഡൻ ബിജേന്ദ്രകുമാറും കുട്ടികളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനെ തുടർന്ന് കുട്ടികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുവാൻ അനുമതി ലഭിച്ചിരുന്നു. 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more