Short News

നസ്രിയ പാടിയ വരത്തനിലെ ആദ്യ ഗാനമിറങ്ങി

നസ്രിയ പാടിയ വരത്തനിലെ ആദ്യ ഗാനമിറങ്ങി

അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് 'വരത്തന്‍'. ' പുതിയൊരു പാതയില്‍' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നത്. നസ്രിയ നസീം ആലപിച്ച ഗാനമാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്‍റെ നായികയായി എത്തുന്നത്. ദുല്‍ഖറും നസ്രിയയും മുഖ്യ വേഷങ്ങളിൽ എത്തിയ ‘സലാല മൊബൈല്‍സ്'എന്ന ചിത്രത്തിന് വേണ്ടി നസ്രിയ നേരത്തെ ഗാനം ആലപിച്ചിട്ടുണ്ട്.
ദിവസഫലം (21-8-2018 - ചൊവ്വ)

ദിവസഫലം (21-8-2018 - ചൊവ്വ)

ഓരോ നിമിഷവും ജീവിതത്തിൽ സംഭവിക്കുന്നത് വ്യത്യസ്തമായ കാര്യങ്ങൾ തന്നെ ആണ്. അവ എന്താണെന്നു കൃത്യമായി പ്രവചിക്കാൻ സാധ്യമല്ല. എങ്കിലും ഒരു പരിധി വരെ ചെറിയ സൂചനകൾ നൽകാൻ ദിവസഫലങ്ങൾക്കു സാധിച്ചേക്കാം . ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും നമ്മുടെ ജനന സമയവുമായി ബന്ധമുണ്ട് . അത് ചെലുത്തുന്ന സ്വാധീനം എന്താണെന്നു നോക്കൂ. ഇന്നത്തെ ദിവസഫലം വായിക്കൂ


നാവികസേനയുടെ ഓപ്പറേഷൻ മദത് തുടരുന്നു... ഞായർ വരെ രക്ഷപ്പെടുത്തിയത് 15000 പേരെ..

നാവികസേനയുടെ ഓപ്പറേഷൻ മദത് തുടരുന്നു... ഞായർ വരെ രക്ഷപ്പെടുത്തിയത് 15000 പേരെ..

നാവികസേനയുടെ ഓപ്പറേഷൻ മദത് തുടരുന്നു. പ്രളയക്കെടുതിയിൽ അകപ്പെട്ട 15,000 പേരെയാണ് ഞായർ വൈകിട്ടു വരെ നാവികസേന രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്ററുകളും ജെമിനി ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നു. ചാലക്കുടിക്കും ആലുവയ്ക്കുമിടെ വീട്ടിൽ കുടുങ്ങി പോയ യുവതിയെ കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി നാവിക സേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്; തെറ്റായ പ്രചാരണം ഒഴിവാക്കണം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്; തെറ്റായ പ്രചാരണം ഒഴിവാക്കണം

പാരിപ്പള്ളിയിലെ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന തരത്തിലും ഇവിടെ ദുരിതാശ്വാസ ക്യാമ്പ് തുറക്കുമെന്ന നിലയിലും ഉണ്ടായ പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more