Short News

വരത്തനില്‍ നസ്രിയ ആലപിച്ച ഗാനത്തിൻറെ വീഡിയോ എത്തി

വരത്തനില്‍ നസ്രിയ ആലപിച്ച ഗാനത്തിൻറെ വീഡിയോ എത്തി

ഫഹദ് ഫാസിലിൻറെ പുതിയ ചിത്രം വരത്തനില്‍ നസ്രിയ പാടിയ പാട്ടിൻറെ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. വിനായക് ശശികുമാറാണ് ഈ ഗാനം രചിച്ചത്. ഐശ്വര്യ ലക്ഷ്മിയും ഫഹദുമാണ് ഗാന രംഗത്തിലുള്ളത്. ഇയ്യോബിൻറെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പുതിയൊരു പാതയിൽ എന്നു തുടങ്ങുന്ന ഗാനം നല്ലൊരു ദൃശ്യവിരുന്നാണ്
തുമ്പിച്ചാൽ ജലസംഭരണിയിൽ ജലം നിറം മാറി ഒഴുകുന്നു; ജനം ആശങ്കയിൽ

തുമ്പിച്ചാൽ ജലസംഭരണിയിൽ ജലം നിറം മാറി ഒഴുകുന്നു; ജനം ആശങ്കയിൽ

കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാൽ ജലസംഭരണിയിലെ വെള്ളത്തിന് കറുത്ത നിറം. ഉപരിതലത്തിൽ ഓയിൽ പാടയും കെട്ടികിടക്കുന്നു. നാലാം മൈലിൽ സ്ഥിതി ചെയ്യുന്ന വ്യവസായശാലകളിൽ നിന്നും സംസ്കരിക്കാത്ത മലിനജലം തുറന്നു വിടുന്നതാണ് നിറം മാറ്റത്തിന് കാരണമെന്ന് സമീപവാസികൾ പറയുന്നു. റീ ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾ നോക്കുകുത്തിമത്രമാണ്.

ശരീര രോമം നീക്കാന്‍ എള്ളെണ്ണയും കടലമാവും

ശരീര രോമം നീക്കാന്‍ എള്ളെണ്ണയും കടലമാവും

ശരീരത്തിലെ രോമം സ്ത്രീകള്‍ക്ക് അപകര്‍ഷതാ ബോധം വരുത്തുന്ന ഒന്നാണ്. വേദനയില്ലാതെ ശരീര രോമം നീക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളുണ്ട്. വീട്ടുവൈദ്യമെന്നു പറയാം. തികച്ചും പ്രകൃതിദത്ത വഴികളിലൂടെ ചെയ്യാവുന്ന ഇത്തരം വിദ്യകള്‍ പൂര്‍ണ ഫലം ഉറപ്പു നല്‍കുന്ന ഒന്നു കൂടിയാണ്. സ്ത്രീകളുടെ ശരീര രോമം നീക്കാനും വളരാതെ ഇരിയ്ക്കാനും സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ.

കോഴിക്കോട്ട് കനത്ത മഴ തുടരുന്നു; മരണം 22, 2641 വീടുകള്‍ തകര്‍ന്നു

കോഴിക്കോട്ട് കനത്ത മഴ തുടരുന്നു; മരണം 22, 2641 വീടുകള്‍ തകര്‍ന്നു

ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഇതുവരെ മരണം 22 ആയി. കോഴിക്കോട് രണ്ട്, താമരശ്ശേരി 15, വടകര മൂന്ന്, കൊയിലാണ്ടി രണ്ട് എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാലവര്‍ഷത്തില്‍ കട്ടിപ്പാറ കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണമടഞ്ഞത് ഉള്‍പ്പെടെയാണ് ഇത്. ജില്ലയില്‍ ചൊവാഴ്ച ലഭിച്ചത് 86 മില്ലി ലിറ്റര്‍ മഴയാണ്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more