Short News

ഒരിക്കൽ കൂടി താൻ മുഖ്യമന്ത്രിയാവുമെന്ന് സിദ്ധരാമയ്യ

ഒരിക്കൽ കൂടി താൻ മുഖ്യമന്ത്രിയാവുമെന്ന് സിദ്ധരാമയ്യ

ജനങ്ങളുടെ ആശീര്‍വാദത്തോടെ ഒരിക്കല്‍ കൂടി താന്‍ മുഖ്യമന്ത്രിയാകുമെന്ന് കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ അറിയിച്ചു. രണ്ടാം വട്ടവും താൻ മുഖ്യമന്ത്രിയാവുന്നത് തടയാൻ പ്രതിപക്ഷ കക്ഷികള്‍ പണവും സ്വാധീനവും ഉപയോഗിക്കുകയായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. താൻ നിർഭാഗ്യവശാൽ പരാജയപ്പെട്ടതാണെന്നും രാഷ്ട്രീയത്തിൽ വിജയവും പരാജയവുമൊക്കെ സർവ്വസാധാരണമാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി 
അഭിമന്യുവിൻറെ ജീവിതം സിനിമയാകുന്നു

അഭിമന്യുവിൻറെ ജീവിതം സിനിമയാകുന്നു

മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട എ​സ്.​എ​ഫ്.​ഐ നേ​താ​വ്​ അ​ഭി​മ​ന്യു​വി​​​ൻറെ ജീവിതം ‘നാ​ൻ പെ​റ്റ മ​ക​ൻ'​എ​ന്ന പേരിലാണ് സിനിമയാകുന്നത്. സ​ജി എ​സ‌്. പാ​ല​മേ​ലാ​ണ് ‘നാ​ൻ പെ​റ്റ മ​ക​​​ൻറെ'​ര​ച​ന​യും സം​വിധാനവും നിർവഹിക്കുന്നത്. ന​ട​ൻ മി​നോ​ണാ​ണ്​ അ​ഭി​മ​ന്യു​വാ​യി വേഷമിടുന്നത്. ഇ​ന്ദ്ര​ൻ​സാ​ണ്​ അ​ഭി​മ​ന്യു​വി​​​ൻറെ പി​താ​വ്​ മ​നോ​ഹ​ര​​​ൻറെ വേ​ഷം കൈകാര്യം ചെയ്യുന്നത്.
ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന് കുശ്വാഹ

ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന് കുശ്വാഹ

ബിജെപി ഏറെ പ്രതീക്ഷയോടെ നോക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. എന്നാല്‍ ഇപ്പോഴിതാ ബീഹാറിലെ പ്രസിദ്ധമായ ട്വന്റി ട്വന്റി ഫോര്‍മുല പൊളിഞ്ഞിരിക്കുകയാണ്.അമിത് ഷായുടെ ഈ തന്ത്രത്തെ എതിര്‍ക്കുമെന്നാണ് എന്‍ഡിഎ കക്ഷിയായ ഉപേന്ദ്ര കുശ്വാഹ പറഞ്ഞിരിക്കുന്നത്. ഞാന്‍ ക്രിക്കറ്റ് കളിക്കാറില്ല, അതുകൊണ്ട് ട്വന്റി ട്വന്റി ഫോര്‍മുല അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'കാട്രിന്‍ മൊഴി'യുടെ ടീസറിറങ്ങി

'കാട്രിന്‍ മൊഴി'യുടെ ടീസറിറങ്ങി

വിദ്യാ ബാലൻ ചിത്രം തുമ്ഹാരി സുലുവിന്‍റെ തമിഴ് പതിപ്പ് 'കാട്രിന്‍ മൊഴി'. ജ്യോതിക നായികയാകുന്ന ചിത്രം രാധാ മോഹനാണ് സംവിധാനം ചെയ്യുന്നത്. റേഡിയോ ജോക്കി ആകാന്‍ ആഗ്രഹിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. വിഥര്‍ത്താണ് ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത്, ലക്ഷ്മി മഞ്ജുവും വേഷമിടുന്നു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more