Short News

അന്തര്‍ സംസ്ഥാന ബസുകളില്‍ അമിത ചാര്‍ജ്;  കർശന നടപടിയെന്ന് മന്ത്രി

അന്തര്‍ സംസ്ഥാന ബസുകളില്‍ അമിത ചാര്‍ജ്; കർശന നടപടിയെന്ന് മന്ത്രി

ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ നിലവിലുള്ള സാഹചര്യം മുതലെടുത്ത് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. ഓണം, ബക്രീദ് സീസൺ ആയതിനാൽ യാത്രക്കാർ ഏറെയുണ്ട്. വെള്ളപ്പൊക്കം കാരണം ദിവസങ്ങളോളം ഗതാഗതം മുടങ്ങിയതിനാൽ മാറ്റിവെച്ച യാത്രകളും ഇപ്പോഴാണ്. ഈ തിരക്കുകൾ മുതലെടുത്ത് ബസുകളിൽ ഉയർന്ന ചാർജ് ഈടാക്കുന്നതായാണ് പരാതി.

കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നു

കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നു

റാന്നി തെക്കേപ്പുറം മേലേപ്പുരയിൽ മാത്യുക്കുട്ടിയെയാണ് കാട്ടുപന്നി കുത്തിക്കൊന്നത്. തുടർന്ന് വന്യമൃഗശല്യം പരിഹരിക്കാത്തതിനെതിരെ നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധം നടത്തി.റബർ ടാപ്പിങ്ങിനായി രാവിലെ തോട്ടത്തിൽ എത്തിയപ്പോഴാണ് മാത്യുക്കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്.ബഹളം കേട്ട് നാട്ടുകാർ എത്തിയെങ്കിലും പന്നി ആക്രമണം തുടരുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മാത്യുക്കുട്ടി അപ്പോൾ തന്നെ മരിച്ചു
ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

തൃശ്ശൂർ കൊടകരയ്ക്ക് സമീപം പുലിപ്പാറക്കുന്നിലാണ് കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കൂലിക്കാരിയായ ബേബി പണിക്കിടെ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഭർത്താവായ സുബ്രു ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ചത്. പിന്നീട് മണ്ണെണ്ണയുമായി സമീപത്തെ പറമ്പിലേക്ക് പോയി സ്വയം തീ കൊളുത്തുകയായിരുന്നു
റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ചുവട് മാറ്റി അനിൽ അംബാനി

റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ചുവട് മാറ്റി അനിൽ അംബാനി

ടെലികോം രംഗത്ത് നിന്ന് ചുവട് മാറിയാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് ചുവട് വെക്കാൻ അനിൽ അംബാനി ഒരുങ്ങുന്നത്. മുബൈയിൽ നടന്ന ഓഹരി ഉടമകളുടെ യോഗത്തിലാണ് അനിൽ അംബാനി ഇക്കാര്യം അറിയിച്ചത്. പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി നവി മുംബൈയിൽ ധീരുഭായ് അംബാനി നോളജ് സിറ്റി ആരംഭിക്കുമെന്നും 133 ഏക്കറിലാണ് ഈ ഐ ടി അധിഷ്ഠിത വ്യവസായ മേഖല പടുത്തുയർത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more