91,501 രൂപ മുതൽ ഞെട്ടിക്കുന്ന മാറ്റങ്ങളുമായി ചേതക്
ഓട്ടോമൊബൈൽസ്
- 2 hr, 43 min ago
ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് ബജാജ് ചേതക് (Bajaj Chetak Electric Scooter). അടുത്തിടെ വരെ ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് ഇവിയായി അരങ്ങുവാണിരുന്നുവെങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ ടിവിഎസ് ഐക്യൂബിനോട് അടിയറവ് പറഞ്ഞ് രണ്ടാം സ്ഥാനത്തേക്ക് ചേതക് പിന്തള്ളപ്പെട്ടു. പോയ കിരീടം വീണ്ടെടുക്കുവാനായി ബജാജ് ഓട്ടോ ചേതക് ഇവിയെ പുതുക്കി പണിത് വിപണിയിലെത്തിച്ചിരിക്കുകയാണ് ഇപ്പോൾ. പുതിയ ഫീച്ചറുകൾ, പെർഫോമൻസ് അപ്ഗ്രേഡുകൾ, വേരിയന്റ് നിരയ്ക്ക് പുതിയ പേര് എന്നിവ അവതരിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു അപ്ഡേറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.