Short News

റാഗിങ്; ഏഴ് മലയാളി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

റാഗിങ്; ഏഴ് മലയാളി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

ബൊമ്മനഹള്ളി ഓക്​സ്​ഫോഡ്​ എൻജിനീയറിങ്​ കോളജിലെ വിദ്യാർഥികളായ അമൽ, അമൽ ബെന്നി, അജയ്​ ടോം, ഫാർമസി കോളേജ് വിദ്യാര്‍ഥികലായ നജീബ്, മുഹമ്മദ് നാജിക്, സഹീര്‍, മുഹമ്മദ് ഫദല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജൂനിയർ വിദ്യാർഥികളെക്കൊണ്ട്​ വീട്​ വൃത്തിയാക്കിക്കുകയും അഭ്യാസങ്ങൾ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഡാര്‍ക് മോഡ് ഉള്‍പ്പെടെ പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ്;  ആന്‍ഡ്രോയ്

ഡാര്‍ക് മോഡ് ഉള്‍പ്പെടെ പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ്; ആന്‍ഡ്രോയ്

ആന്‍ഡ്രോയ്ഡ്-iOS പ്ലാറ്റ്‌ഫോമുകളില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് തയ്യാറെടുക്കുന്നു. ആന്‍ഡ്രോയ്ഡിലും സൈ്വപിലൂടെ മറുപടി നല്‍കാന്‍ അവസരം നല്‍കുന്നതാണ് ആദ്യത്തെ മാറ്റം. ഇപ്പോള്‍ iOS-ല്‍ ഈ സൗകര്യം ലഭ്യമാണ്. ഡാര്‍ക് മോഡാണ് മറ്റൊരു പുതിയ ഫീച്ചര്‍.

'ഒരു കുപ്രസിദ്ധ പയ്യൻ' നംവംബർ 9ന് പ്രദര്‍ശനത്തിന്

'ഒരു കുപ്രസിദ്ധ പയ്യൻ' നംവംബർ 9ന് പ്രദര്‍ശനത്തിന്

ടൊവീനോ തോമസ് നായകനാകുന്ന മധുപാൽ ചിത്രം 'ഒരു കുപ്രസിദ്ധ പയ്യൻ' നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയര്‍, പശുപതി. സുധീര്‍ കരമന, സുജിത് ശങ്കര്‍, ജി. സുരേഷ് കുമാര്‍, പി. സുകുമാര്‍, സിബി തോമസ്, ശരണ്യ പൊന്‍വര്‍ണന്‍, മഞ്ജുവാണി തുടങ്ങിയവരുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായിരിക്കും. ജീവന്‍ ജോബ് തോമസ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡൻറിൻറെ ബിരുദം വ്യാജം

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡൻറിൻറെ ബിരുദം വ്യാജം

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡൻറും എബിവിപി നേതാവുമായ അങ്കിത് ബസോയ സർവകലാശാലയിൽ പ്രവേശനത്തിനായി സമർപ്പിച്ച ബിരുദ രേഖകള്‍ വ്യാജമാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ എന്‍എസ് യുഐ അങ്കിത് ബസോയയുടെ മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് ആരോപിച്ചിരുന്നു. ഇതാണ് തിരുവള്ളുവര്‍ സര്‍വകലാശാല അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.  
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more