Short News

ലോക്സഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് മൂന്ന് പ്രധാന സമിതികള്‍ രൂപീകരിച്ചു

ലോക്സഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് മൂന്ന് പ്രധാന സമിതികള്‍ രൂപീകരിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിൻറെ തയ്യാറെടുപ്പുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് കോൺഗ്രസ് മൂന്ന് പ്രധാന സമിതികൾ രൂപീകരിച്ചത്. ഏകോപനം, പ്രകടനപത്രിക, പ്രചാരണം എന്നിവയ്ക്കായാണ് സമിതികൾ. മുതിര്‍ന്ന നേതാവ് എകെ ആൻറണിയും കെസി വേണുഗോപാലും ഉള്‍പ്പെട്ട ഒമ്പതംഗ കോര്‍ കമ്മിറ്റിയില്‍ ഗുലാം നബി ആസാദ്, പി ചിദംബരം, അശോക് ഗെഹ്‌ലോട്ട് തുടങ്ങിയവരാണുള്ളത്.
റാഫേൽ കരാറിൽ നിന്നും എച്ച്എഎൽ ഒഴിവാക്കപ്പെട്ടത് യുപിഎ കാലത്തെന്ന് നിർമല സീതാരാമൻ

റാഫേൽ കരാറിൽ നിന്നും എച്ച്എഎൽ ഒഴിവാക്കപ്പെട്ടത് യുപിഎ കാലത്തെന്ന് നിർമല സീതാരാമൻ

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡിനെ റാഫേൽ ഇടപാടിൽ നിന്ന് ഒഴിവാക്കിയത് യുപിഎ ഗവൺമെൻറെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. റാഫേല്‍ കരാര്‍ യു.പി.എ കാലത്ത് യാഥാര്‍ഥ്യമായിന്നെന്നും എച്ച്.എ.എല്ലും ദസൗള്‍ട്ട് ഏവിയേഷനും തമ്മില്‍ ധാരണയിലെത്താനും കഴിഞ്ഞിരുന്നില്ലെന്നും അപ്പോൾ മറ്റൊരു സർക്കാരിൻറെ കാലത്ത് അതെങ്ങിനെയാണ് സാധ്യമാവുകയെന്നും മന്ത്രി ചോദിച്ചു
റഫാൽ വിമാനത്തിൻറെ എണ്ണം മോദി എന്തിനാണ് കുറച്ചതെന്ന് എ കെ ആൻറണി

റഫാൽ വിമാനത്തിൻറെ എണ്ണം മോദി എന്തിനാണ് കുറച്ചതെന്ന് എ കെ ആൻറണി

126 റഫാൽ യുദ്ധ വിമാനങ്ങൾക്ക് പകരം 36 എണ്ണം വാങ്ങാനുള്ള കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷ അവതാളത്തിലാക്കിയെന്നും  എകെ ആൻറണി വ്യക്തമാക്കി. എണ്ണം കുറക്കാന്‍ മോദിയെ അധികാരപ്പെടുത്തിയത് ആരാണെന്നും പ്രതിരോധ ഇടപാടുകളിൽ ഇത്തരത്തിൽ സ്വന്തം നിലയിൽ പ്രധാനമന്ത്രിയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ആൻറണി കുറ്റപ്പെടുത്തി 
‘തഗ്സ് ഒാഫ് ഹിന്ദുസ്ഥാന്‍റെ’ കിടിലൻ മോഷൻ പിക്ചറിറങ്ങി

‘തഗ്സ് ഒാഫ് ഹിന്ദുസ്ഥാന്‍റെ’ കിടിലൻ മോഷൻ പിക്ചറിറങ്ങി

കടൽ പോരാളികളുടെ കഥ പറയുന്ന 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് മോഷൻ പുറത്തുവിട്ടു. മുഖ്യ കഥാപാത്രങ്ങളിലൊന്നായ 'ഖുദാബക്ഷി'നെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചന്‍റെ ഫസ്റ്റ് ലുക് പിക്ചറാണ് പുറത്തുവന്നത്.‌ കടൽ പോരാളികളുടെ ലോഹ വസ്ത്രവും തലപ്പാവും ധരിച്ച് ഇടതു കൈയിൽ വാളുമേന്തി പായ് കപ്പലിന്‍റെ ഘടിപ്പിച്ച പീരങ്കിയുടെ പിന്നിൽ നിൽക്കുന്ന കമാണ്ടറുടെ വേഷത്തിലാണ് ബച്ചന്‍.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more