Short News

നടൻ വിക്രമിന്റെ മകൻ ധ്രുവിന്റെ കാർ അപകടത്തിൽപെട്ടു; മൂന്ന് പേർക്ക് പരുക്ക്

നടൻ വിക്രമിന്റെ മകൻ ധ്രുവിന്റെ കാർ അപകടത്തിൽപെട്ടു; മൂന്ന് പേർക്ക് പരുക്ക്

നടൻ വിക്രമിന്റെ മകൻ ധ്രുവ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ധ്രുവ് സഞ്ചരിച്ചിരുന്ന ആഡംബര കാർ വഴിയിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 3 പേർക്ക് പരുക്കേറ്റു. ധ്രുവ് പരുക്കേൽക്കാതെ രക്ഷപെട്ടു.ചെന്നൈയിലേ തേനാംപേട്ടിനടുത്താണ് സംഭവമുണ്ടായത്. മൂന്ന് സുഹൃത്തുക്കളും ധ്രുവിനൊപ്പം കാറിൽ ഉണ്ടായിരുന്നു.

കൊച്ചി മെട്രോയിൽ ഇന്നത്തെ യാത്രകൾ സൌജന്യം

കൊച്ചി മെട്രോയിൽ ഇന്നത്തെ യാത്രകൾ സൌജന്യം

കൊച്ചി മെട്രോയുടെ മുട്ടം യാര്‍ഡ് വെള്ളത്തില്‍ മുങ്ങിയതോടെ നിര്‍ത്തിവെച്ച മെട്രോ സര്‍വീസുകള്‍ ഇന്നു വൈകിട്ട് നാലുമണിയോടെ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. ഇന്നത്തെ എല്ലാ സർവീസുകളും സൌജന്യമായിരിക്കും. കൊച്ചി മെട്രോയുടെ എല്ലാ വിഭവങ്ങളും റെസ്‌ക്യൂ മിഷനെ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്നും കെഎംആർഎൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിന് സൌജന്യ സേവനവുമായി ടെലികോം കമ്പനികൾ

കേരളത്തിന് സൌജന്യ സേവനവുമായി ടെലികോം കമ്പനികൾ

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്ലേശിക്കുന്നവരെ സഹായിക്കുന്നതിനായി ടെലികോം കമ്പനികൾ സൌജന്യ സേവനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട ആളുകളെ സഹായിക്കുന്നതിനായിട്ടാണ് ഇത്. റിലയന്‍സ് ജിയോ 7 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ്, ഡേറ്റ പാക്കുകള്‍ കേരള സർക്കിളിൽ നൽകും. എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്കായി 30 രൂപയുടെ ഈ ഓഫറിലൂടെ ഏഴു ദിവസത്തേക്ക് ഒരു ജിബി ഡാറ്റയാണ് നൽകുക
സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് 47 പേർ

സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് 47 പേർ

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ഇന്നുമാത്രം മരിച്ചത് 47 പേരാണ്. ഇതോടെ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 80 ലേക്കെത്തി. തൃശ്ശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 14 ആയി. രണ്ടുപേരെ കാണാതായിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമായി മരിച്ചത് പത്തുപേരാണ്. മണ്ണിടിച്ചിലിലാണ് കൂടുതൽ മരണങ്ങൾ ഉണ്ടായിരിക്കുന്നത്
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more