Short News

കപ്പലും മത്സ്യ ബന്ധബോട്ടുകളും കൂട്ടിയിടിക്കുന്നത് പതിവാകുന്നു

കപ്പലും മത്സ്യ ബന്ധബോട്ടുകളും കൂട്ടിയിടിക്കുന്നത് പതിവാകുന്നു

കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ക്കും യാനങ്ങള്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥ. തീരത്തും ആഴക്കടലിലും കപ്പലും മത്സ്യ ബന്ധന യാനങ്ങളും കൂട്ടിയിടിച്ചുള്ള അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളില്ലാത്തത് മത്സ്യമേഖലയെ ആശങ്കയിലാക്കുന്നു. ആഴക്കടലില്‍ മത്സ്യബന്ധനം സുരക്ഷയില്ലാത്തതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെത്തെ സംഭവം.

ഹേമമാലിനി വാജ്പേയിയെ ഓര്‍മിക്കുന്നു

ഹേമമാലിനി വാജ്പേയിയെ ഓര്‍മിക്കുന്നു

1972ൽ പുറത്തിറങ്ങിയ ഹേമയുടെ സീത ഔർ ഗീത എന്ന ചിത്രം വാജ്പേയി ഇരുപത്തിയഞ്ച് തവണയാണ് കണ്ടത്. ആദ്യം സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് എന്നോട് സംസാരിക്കാന്‍ ചെറിയ മടിയുള്ളത് പോലെ തോന്നി. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സ്ത്രീയോട് സംസാരിച്ചപ്പോള്‍ അവരാണ് പറഞ്ഞത് അദ്ദേഹം എന്റെ കടുത്ത ആരാധകനാണെന്ന്. പെട്ടെന്ന് കണ്ടതുകൊണ്ടാവാം സംസാരിക്കാന്‍ മടിച്ചതെന്നും ആ സ്ത്രീ പറഞ്ഞതായി ഹേമമാലിനി ഓര്‍മിക്കുന്നു.
കശ്മീരില്‍ ഏറ്റുമുട്ടലില്‍‌ സൈനികന്‍ മരിച്ചു

കശ്മീരില്‍ ഏറ്റുമുട്ടലില്‍‌ സൈനികന്‍ മരിച്ചു

കുപ്‌വാരയിലെ കരളഗുണ്ടില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം പരിശോധന നടത്തിയത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ 92 ബറ്റാലിയനും 32 രാഷ്ട്രീയ റൈഫിള്‍സും പ്രത്യേക ദൗത്യസംഘവും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. ബന്ദിപോര ജില്ലയിലെ ഹാജിനിലും ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നു.
രക്ഷാപ്രവർത്തനം ശക്തമായി പുരോഗമിക്കുന്നു; മഴ കുറയുമെന്ന് വിലയിരുത്തല്‍

രക്ഷാപ്രവർത്തനം ശക്തമായി പുരോഗമിക്കുന്നു; മഴ കുറയുമെന്ന് വിലയിരുത്തല്‍

മധ്യകേരളത്തിൽ വൈകുന്നേരം വരെ മഴ തുടരുന്നതാണ്. ഇടുക്കി, എറണാകുളം ജില്ലകളിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നും കരുതുന്നു. അതേസമയം, ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിടുന്ന കാര്യം ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് കുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള ഉന്നതതല യോഗവും ഇന്ന് ദില്ലിയില്‍ നടക്കുന്നുണ്ട്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more