Short News

ഗുജറാത്തിലെ സ്വർണരാഖികളിൽ മോദിയും ആദിത്യനാഥും

ഗുജറാത്തിലെ സ്വർണരാഖികളിൽ മോദിയും ആദിത്യനാഥും

ഗുജറാത്തിലെ സൂറത്തിലെ ജ്വല്ലറികളിലെ രാഖികളിലാണ് നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടേയും ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന രാഖിയ്ക്ക് വൻ ഡിമാൻഡ് ആണെന്നാണ് ജ്വല്ലറി ഉടമ പറയുന്നത്. 50 രാഖി നിർമ്മിച്ചതിൽ 47 എണ്ണവും വിറ്റ് പോയതായും ഉടമ പറയുന്നു 
ഫിഫ പുരസ്കാരം മോഡ്രിച്ചിന്

ഫിഫ പുരസ്കാരം മോഡ്രിച്ചിന്

ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരമാണ് ക്രോയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയത്.ക്രൊയേഷ്യക്ക് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിക്കൊടുത്തതിലെ നിര്‍ണായക പങ്കും റയല്‍ മാഡ്രിഡിന് മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതുമാണ് മോഡ്രിച്ചിന് പുരസ്കാരം നേടിക്കൊടുത്തത്.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, മുഹമ്മദ് സലായുമാണ് ഫൈനല്‍ ലിസ്റ്റിലുണ്ടായിരുന്ന മറ്റ് 2 പേര്‍
ചെലവ് ചുരുക്കി ഐഎഫ്എഫ്കെ നടത്താന്‍ തീരുമാനം

ചെലവ് ചുരുക്കി ഐഎഫ്എഫ്കെ നടത്താന്‍ തീരുമാനം

മുഖ്യമന്ത്രിയും ചലച്ചിത്ര അക്കാദമി പ്രതിനിധികളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ സഹായമില്ലാതെ ചലച്ചിത്രമേള നടത്താനാണ് അനുമതി. ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്ക് മേളയ്ക്കാവശ്യമായ പണം കണ്ടെത്തണമെന്നാണ് അറിയിച്ചിട്ടുള്ളത്. ഫീസ് വര്‍ധിപ്പിച്ച് മേളയ്ക്ക് ആവശ്യമായ തുക കണ്ടെത്താനും തീരുമാനം ആയിട്ടുണ്ട്.
സംസ്ഥാനത്ത് 28 വരെ കനത്ത മഴ

സംസ്ഥാനത്ത് 28 വരെ കനത്ത മഴ

സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളിൽ സെപ്റ്റംബർ 28 വരെ ഇടിമിന്നലോടു കൂടിയ കനത്തമഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 4 മണിക്കൂറിൽ ഏഴുമുതൽ 11 സെൻറിമീറ്റർ വരെ മഴ പെയ്യുമെന്നാണ് വിവരം. തിങ്കളാഴ്ച സംസ്ഥാനത്ത് പലയിടത്തും മഴയുണ്ടായിരുന്നു. ചിലയിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more