Short News

ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത് 20040 പേര്‍

ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത് 20040 പേര്‍

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 20040 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയന്നത്. ദേവികളും താലൂക്കിലെ 8 ക്യാമ്പുകളിലായി 546 പേരും പീരുമേട്ടെ 10 ക്യാമ്പുകളിലായി 1201 പേരും തൊടുപുഴയിലെ മൂന്നുക്യാമ്പുകളിലായി 81 പേരും ഉടമ്പന്‍ചോലയിലെ 8 ക്യാമ്പുകളിലായി 426 പേരും ഇടുക്കിയിലെ 69 ക്യാമ്പുകളിലായി 17786 പേരും കഴിയുന്നു.

ലവ് യാത്രിയിൽ സൽമാൻ ഖാനെതിരെ വീണ്ടും എഫ്.ഐ.ആർ

ലവ് യാത്രിയിൽ സൽമാൻ ഖാനെതിരെ വീണ്ടും എഫ്.ഐ.ആർ

ലവ് യാത്രിയെന്ന ചിത്രം നവരാത്രി ആഘോഷത്തെ പരിഹസിക്കുന്നുവെന്ന പരാതിയിലാണ് ചിത്രത്തിന്‍റെ നിർമാതാവ് സൽമാനെതിരെ വീണ്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബീഹാറിലെ മിഥാന്‍പുര പൊലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ എടുത്തത്. ചിത്രത്തില്‍ അശ്ലീലതയുണ്ടെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നുമാണ് പരാതിക്കാരുടെ വാദം.
കേരളവുമായി ഹൃദയം കൊണ്ട് വിളക്കിച്ചേർത്ത ബന്ധമാണ് യു.എ.ഇക്കുള്ളത്: സര്‍ഊനി

കേരളവുമായി ഹൃദയം കൊണ്ട് വിളക്കിച്ചേർത്ത ബന്ധമാണ് യു.എ.ഇക്കുള്ളത്: സര്‍ഊനി

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഗതകാല ഹൃദയബന്ധമാണ് കേരള ജനതയെ ഈ ആപൽഘട്ടത്തിൽ സഹായിക്കുന്നതിന് യുഎഇ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതെന്നും,പരസ്പര സ്നേഹത്തിന്‍റെയും മാനവികതയുടേയും മൂല്യം ഉയർത്തിപ്പിടിക്കാൻ ഇതിലൂടെ കഴിഞ്ഞതായും, ഹൃദയം കൊണ്ട് വിളക്കിച്ചേർത്ത ബന്ധമാണ് യുഎഇയും ഇന്ത്യയും വിശിഷ്യാ കേരളവുമായി ഇവിടുത്തെ ജനങ്ങൾക്കുള്ളതെന്നും യുഎഇറെഡ്ക്രസന്റ് ഡയരക്ടർ സർഊനി പറഞ്ഞു.

ഷാർജ നിക്ഷേപ സേവന കേന്ദ്രം നിലവിൽ വന്നു

ഷാർജ നിക്ഷേപ സേവന കേന്ദ്രം നിലവിൽ വന്നു

നിക്ഷേപസംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലെത്തിക്കുന്ന പദ്ധതിയുമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്‌). പ്രമുഖ വിവര സാങ്കേതിക കമ്പനിയായ ഇൻജാസത്തുമായി ചേർന്നാണ് 'ഷാർജ ഇൻവെസ്റ്റെർസ് സർവീസസ് സെന്റർ' എന്ന കേന്ദ്രമൊരുക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളിലെ നിക്ഷേപ സംബന്ധമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൂടുതൽ സുതാര്യവും വേഗത്തിലുമുള്ള

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more