തീപ്പൊരി ഹിറ്റായി 9.55 ലക്ഷത്തിന്റെ ടൊയോട്ട 7-സീറ്റർ
ഓട്ടോമൊബൈൽസ്
- 1 hr, 38 min ago
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടൊയോട്ടയും തമ്മിൽ ഒരുമിച്ചപ്പോൾ ഇന്ത്യൻ വിപണിക്ക് അതൊരു വിസ്മയക്കാഴ്ച്ചയായിരുന്നു. മാരുതിയുടെ ടോപ്പ് സെല്ലിംഗ് ബജറ്റ് മോഡലുകളെല്ലാം ടൊയോട്ടയുടെ ഉടുപ്പിച്ച് ഷോറൂമിലെത്തിയപ്പോൾ ഇന്നോവയുടെ മൂന്നാംതലമുറ ആവർത്തനമായ ഹൈക്രോസ് മാരുതി ബാഡ്ജിൽ വിപണിയിലെത്തി. അങ്ങനെ വമ്പൻ ഹിറ്റടിച്ച് ഈ കൂട്ടുകെട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. സാധാരണക്കാരിലേക്ക് അടുക്കാൻ ടൊയോട്ടയെ സഹായിച്ച ഈ കൂട്ടുകൂടൽ വലിയ സാമ്പത്തിക ലാഭം തന്നെ ബ്രാൻഡിന് നേടിക്കൊടുത്തിട്ടുണ്ട്.