Short News

രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നത് ഐഎഎസ് ഓഫീസര്‍മാര്‍

രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നത് ഐഎഎസ് ഓഫീസര്‍മാര്‍

കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നത് ഐഎഎസ് ഓഫീസര്‍മാര്‍. 14 ജില്ലകളിലും കൃത്യസമയത്ത് കാര്യങ്ങള്‍ അറിയിക്കുന്നതിനായി ഫേസ്ബുക്ക് പേജുകളും ഉണ്ടായിരുന്നു. തൃശൂര്‍ ജില്ലാകളക്ടറായ ടിവി അനുപമ ഏറ്റവുമധികം പ്രശ്‌നങ്ങളുണ്ടായ മാല, ചാലക്കുടി, കൊടുങ്ങല്ലൂര്‍, അന്നമനട, എന്നീ പ്രദേശങ്ങളിലെ കാര്യങ്ങള്‍ തുടര്‍ച്ചയായി അറിയിച്ചിരുന്നു.
അഭിമന്യുവിൻറെ ജീവിതം സിനിമയാകുന്നു

അഭിമന്യുവിൻറെ ജീവിതം സിനിമയാകുന്നു

മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട എ​സ്.​എ​ഫ്.​ഐ നേ​താ​വ്​ അ​ഭി​മ​ന്യു​വി​​​ൻറെ ജീവിതം ‘നാ​ൻ പെ​റ്റ മ​ക​ൻ'​എ​ന്ന പേരിലാണ് സിനിമയാകുന്നത്. സ​ജി എ​സ‌്. പാ​ല​മേ​ലാ​ണ് ‘നാ​ൻ പെ​റ്റ മ​ക​​​ൻറെ'​ര​ച​ന​യും സം​വിധാനവും നിർവഹിക്കുന്നത്. ന​ട​ൻ മി​നോ​ണാ​ണ്​ അ​ഭി​മ​ന്യു​വാ​യി വേഷമിടുന്നത്. ഇ​ന്ദ്ര​ൻ​സാ​ണ്​ അ​ഭി​മ​ന്യു​വി​​​ൻറെ പി​താ​വ്​ മ​നോ​ഹ​ര​​​ൻറെ വേ​ഷം കൈകാര്യം ചെയ്യുന്നത്.
ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന് കുശ്വാഹ

ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന് കുശ്വാഹ

ബിജെപി ഏറെ പ്രതീക്ഷയോടെ നോക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. എന്നാല്‍ ഇപ്പോഴിതാ ബീഹാറിലെ പ്രസിദ്ധമായ ട്വന്റി ട്വന്റി ഫോര്‍മുല പൊളിഞ്ഞിരിക്കുകയാണ്.അമിത് ഷായുടെ ഈ തന്ത്രത്തെ എതിര്‍ക്കുമെന്നാണ് എന്‍ഡിഎ കക്ഷിയായ ഉപേന്ദ്ര കുശ്വാഹ പറഞ്ഞിരിക്കുന്നത്. ഞാന്‍ ക്രിക്കറ്റ് കളിക്കാറില്ല, അതുകൊണ്ട് ട്വന്റി ട്വന്റി ഫോര്‍മുല അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'കാട്രിന്‍ മൊഴി'യുടെ ടീസറിറങ്ങി

'കാട്രിന്‍ മൊഴി'യുടെ ടീസറിറങ്ങി

വിദ്യാ ബാലൻ ചിത്രം തുമ്ഹാരി സുലുവിന്‍റെ തമിഴ് പതിപ്പ് 'കാട്രിന്‍ മൊഴി'. ജ്യോതിക നായികയാകുന്ന ചിത്രം രാധാ മോഹനാണ് സംവിധാനം ചെയ്യുന്നത്. റേഡിയോ ജോക്കി ആകാന്‍ ആഗ്രഹിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. വിഥര്‍ത്താണ് ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത്, ലക്ഷ്മി മഞ്ജുവും വേഷമിടുന്നു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more