Short News

പ്രളയകാലത്ത് സൂപ്പർ ഹീറോ ആയതിന് പിന്നാലെ പരിഹാസം.. ടൊവിനോ തോമസിന്റെ മറുപടി

പ്രളയകാലത്ത് സൂപ്പർ ഹീറോ ആയതിന് പിന്നാലെ പരിഹാസം.. ടൊവിനോ തോമസിന്റെ മറുപടി

പ്രളയമുഖത്ത് താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് ഇറങ്ങിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണ് എന്ന പ്രചാരണം തന്നെ വേദനിപ്പിച്ചുവെന്ന് ടൊവിനോ തോമസ് പറയുന്നു. സേവന രംഗത്തേക്ക് ഇറങ്ങിയത് മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ്. ഈ വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ സിനിമ കാണാനായി തിയറ്ററില്‍ വരുമെന്ന് കരുതാന്‍ മാത്രം മണ്ടന്മാരല്ല ഞങ്ങള്‍.

സാലറി ചലഞ്ച് വിസമ്മതം അറിയിച്ചവർക്ക് സമ്മതിക്കാൻ അവസരം; സാലറി ചലഞ്ച് തുടരും...

സാലറി ചലഞ്ച് വിസമ്മതം അറിയിച്ചവർക്ക് സമ്മതിക്കാൻ അവസരം; സാലറി ചലഞ്ച് തുടരും...

സാലറി ചാലഞ്ച് ആവേശകരമായ അനുഭവമായിരുന്നു. സെക്രട്ടേറിയറ്റില്‍ 4439 ജീവനക്കാരില്‍ 698 വിസമ്മതപത്രം നൽകിയെന്നും മന്ത്രി അറിയിച്ചു. നേരത്തെ വിസമ്മതമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അക്കാര്യമറിയിക്കാനുള്ള തീയതി നീട്ടില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. സാലറി ചലഞ്ചിന് വിസമ്മതപത്രം വാങ്ങുന്നതിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ പ്രതിഷേധം അറിയിച്ചിരുന്നു.

മധ്യപ്രദേശില്‍ മുന്നോക്ക വിഭാഗം സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിലേക്ക്

മധ്യപ്രദേശില്‍ മുന്നോക്ക വിഭാഗം സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിലേക്ക്

മധ്യപ്രദേശില്‍ ബിജെപിക്കെതിരെ മുന്നോക്ക വിഭാഗം പ്രക്ഷോഭത്തിലേക്ക്. സര്‍ക്കാരിന്റെ മുഖ്യ വോട്ടുബാങ്കായ ബ്രാഹ്മണരാണ് ശിവരാജ് സിംഗ് ചൗഹാനെ കൈവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉജൈനില്‍ 51000 ബ്രാഹ്മണര്‍ അണിനിരന്ന പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസം നടന്നത്. ബ്രാഹ്മണര്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ സിംഹാസനങ്ങള്‍ തകര്‍ന്ന് വീഴുമെന്നായിരുന്നു ഭീഷണി.
മകൾ ആലിയയെ നായികയാക്കി സഡക്ക് 2 എന്ന ചിത്രവുമായി മഹേഷ് ഭട്ട്

മകൾ ആലിയയെ നായികയാക്കി സഡക്ക് 2 എന്ന ചിത്രവുമായി മഹേഷ് ഭട്ട്

1991ല്‍ പുറത്തിറങ്ങിയ സടകിന്‍റെ രണ്ടാം ഭാഗവുമായാണ് 19 വര്‍ഷത്തെ ഇടവേളക്ക് ശേഷം മഹേഷ് ഭട്ട് വീണ്ടും സജീവമാകുന്നത്. വേശ്യാലയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയുമായി ടാക്സി ഡ്രൈവര്‍ അടുപ്പത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സടക്ക് ഒന്നാം ഭാഗം പറഞ്ഞത്. രവിയായി സഞ്ജയ് ദത്തും നായികയായി പൂജ ഭട്ടും ആയിരുന്നു അഭിനയിച്ചത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more