Short News

പ്രളയക്കെടുതി:  1500 പേരെ ക്ഷണിച്ച വിവാഹം  വെട്ടിച്ചുരുക്കി 150പേരില്‍ ഒതുക്കി

പ്രളയക്കെടുതി: 1500 പേരെ ക്ഷണിച്ച വിവാഹം വെട്ടിച്ചുരുക്കി 150പേരില്‍ ഒതുക്കി

പ്രളയവും ഉരുള്‍പൊട്ടലും കേരളത്തെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ വിവാഹാഘോഷങ്ങള്‍ വെട്ടിച്ചുരുക്കി ദമ്പതികള്‍ മാതൃകയായി. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടിയാണ് നിശ്ചയിച്ചുറപ്പിച്ച വിവാഹം ലളിതമായി നടത്തി ചെങ്ങരംകുളം കല്ലുര്‍മ സ്വദേശികളായ ദന്പതികള്‍ സമൂഹത്തിന് മാതൃകയായത്.

ട്വന്റി-ട്വന്റിയിലും വിജയക്കൊടി നാട്ടി ഇന്ത്യന്‍ വനിതകള്‍

ട്വന്റി-ട്വന്റിയിലും വിജയക്കൊടി നാട്ടി ഇന്ത്യന്‍ വനിതകള്‍

ഏകദിന പരമ്പര നേട്ടത്തിനു പിന്നാലെ നടന്ന ട്വന്റി-ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരത്തിലും ലങ്കയ്‌ക്കെതിരേ ഇന്ത്യൻ വനിതകൾ വിജയക്കൊടി നാട്ടി. അഞ്ച് മല്‍സരങ്ങളുടെ ട്വന്റി-ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 13 റണ്‍സിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. നേരത്തെ, മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.
അക്രം പറഞ്ഞത് ഒടുവില്‍ സത്യമായി, ആ താരം പാക്കിസ്ഥാനെ തളച്ചു

അക്രം പറഞ്ഞത് ഒടുവില്‍ സത്യമായി, ആ താരം പാക്കിസ്ഥാനെ തളച്ചു

ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെക്കുറിച്ച് അക്രം പാക് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ബാബര്‍ അസമും ഷോയബ് മാലിക്കും പാക്കിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന തോന്നിച്ച ഘട്ടത്തില്‍ കുല്‍ദീപിന്റെ പന്ത് ബാബറിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം പാക്കിസ്ഥാന് കളിയിലേക്ക് തിരിച്ചുവരാന്‍ സാധിച്ചില്ല.
രാജ്യത്ത് ഗോ സംരക്ഷകരുടെ അക്രമം അനുവദിക്കാൻ കഴിയില്ലെന്ന് മോഹൻ ഭാഗവത്

രാജ്യത്ത് ഗോ സംരക്ഷകരുടെ അക്രമം അനുവദിക്കാൻ കഴിയില്ലെന്ന് മോഹൻ ഭാഗവത്

ഗോസംരക്ഷണത്തിൻറെ പേരില്‍ വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെയാണ് ആര്‍ എസ് എസ് തലവന്‍ മോഹൻ ഭാഗവത് രംഗത്തെത്തിയത്. ഗോരക്ഷകര്‍ പശുക്കളെ സ്വന്തം വീട്ടില്‍ പരിപാലിക്കണമെന്നും അലഞ്ഞ് തിരിയാൻ അനുവദിക്കരുതെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. ഇങ്ങനെ അക്രമം നടത്തുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more