Short News

ബീരാന് തുണയായി കോഴിക്കോട് കലക്ടർ; ഇനി ബസ്റ്റാന്റിൽ കിടക്കേണ്ട, വാടക വീടൊരുങ്ങി!

ബീരാന് തുണയായി കോഴിക്കോട് കലക്ടർ; ഇനി ബസ്റ്റാന്റിൽ കിടക്കേണ്ട, വാടക വീടൊരുങ്ങി!

ഹൃദ്രോഗിയായ ബീരാനും ഭാര്യയ്ക്കും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങള്‍ക്കും ഇനി ബസ് സ്റ്റാന്റാന്റുകളില്‍ അന്തി ഉറങ്ങേണ്ടതില്ല. ജില്ലാ കളക്ടര്‍ യുവി ജോസിന്റെ നിര്‍ദ്ദേശ പ്രകാരം അവര്‍ക്ക് വാടക വീടൊരുക്കി. കാപ്പാടെ ഓടോറിക്ഷാ തൊഴിലാളിയായിരുന്ന കായന്റവീടെ ബിരാന്‍ (47) രണ്ടാമതും ഹൃദ്രോഗം ബാധിച്ച് കിടപ്പിലായതോടെയാണ് വാടക വീട്ടില്‍ നിന്ന് കുടിയിറങ്ങേണ്ടി വന്നത്.

ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്; ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നു

ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്; ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നു

ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച മുന്‍ ഓപ്പണര്‍ ബിജെപി ടിക്കറ്റില്‍ എംപിയാകാനുള്ള നീക്കത്തിലാണ്. ദില്ലിയില്‍ ഏറെക്കാലമായി ഭരണത്തില്‍ പുറത്തുളള ബിജെപി ഗംഭീറിനെപ്പോലുള്ളവരെ രംഗത്തിറക്കി ജനപിന്തുണയാര്‍ജ്ജിക്കാനുള്ള ശ്രമമാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യസുരക്ഷയെ സംബന്ധിച്ചും മറ്റും നിരന്തരം ട്വീറ്റ് ചെയ്യാറുള്ള ഗംഭീര്‍ ബിജെപിയുമായുള്ള ബന്ധത്തെക്കുറിച്ച നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.
അത് ഔട്ടോ? ഔട്ടെന്ന് അംപയര്‍മാര്‍... അല്ലെന്ന് ജോ റൂട്ടും!!

അത് ഔട്ടോ? ഔട്ടെന്ന് അംപയര്‍മാര്‍... അല്ലെന്ന് ജോ റൂട്ടും!!

രണ്ടാം ദിനം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ പുറത്താവലാണ് ഇപ്പോഴും ചര്‍ച്ചയാവുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങില്‍ രണ്ടാം സ്ലിപ്പില്‍ ലോകേഷ് രാഹുല്‍ ക്യാച്ചെടുത്താണ് റൂട്ട് ക്രീസ് വിട്ടത്. എന്നാല്‍ ഇത് ഔട്ടല്ലെന്ന് ഉറച്ച് വിശ്വസിക്കുകയാണ് റൂട്ടും ഒരു വിഭാഗവും. എന്നാല്‍ ഔട്ട് കൊടുക്കാനുള്ള റഫറിയുടെ തീരുമാനം ശരിയായിരുന്നെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തില്‍

മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തില്‍

ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാമിന്നിങ്‌സില്‍ 168 റണ്‍സിന്റെ  ലീഡ് കരസ്ഥമാക്കിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ശക്തമായ നിലയിലാണ്. നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 329 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് വെറും 161 റണ്‍സില്‍ അവസാനിച്ചിരുന്നു. ഉജ്ജ്വല ബൗളിങിലൂടെ ആതിഥേയരെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more