Short News

30 ലക്ഷം തൊട്ട് മാരുതി കാറിൻ്റെ വിൽപ്പന

30 ലക്ഷം തൊട്ട് മാരുതി കാറിൻ്റെ വിൽപ്പന

എസ്‌യുവികൾക്കിടയിൽ പെട്ട് സെഡാനുകൾ മരിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് മാരുതി സുസുക്കി തങ്ങളുടെ നിരയിലെ മിടുക്കനായ ഡിസയറിന് ഒരു ന്യൂജെൻ മോഡൽ അവതരിപ്പിക്കുന്നത്. പിന്നെ കാണാൻ സാധിച്ചത് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളെ വരെ തൂക്കിയെറിഞ്ഞ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറുന്നതാണ്. നല്ല ഒന്നാന്തരം ഉരുക്കിന്റെ കരുത്തും ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കുന്ന ആദ്യത്തെ മാരുതി കാർ എന്ന പ്രത്യേകതയോടെയാണ് ഡിസയർ വിപണിയിലെത്തുന്നത്. ത്രീ സിലിണ്ടർ എഞ്ചിനിലേക്ക് മാറിയതും പെർഫോമൻസ് കുറഞ്ഞതുമെല്ലാം വിനയാവുമെന്ന് കരുതിയെങ്കിലും വലിയ ഹിറ്റടിച്ചാണ് വിമർശകർക്ക് മാരുതി മറുപടി കൊടുത്തത്.
ഏത് 'കാട്ടുമൂലയിലും' സർവീസുള്ള 7 കാറുകൾ

ഏത് 'കാട്ടുമൂലയിലും' സർവീസുള്ള 7 കാറുകൾ

പുതിയ കാര്‍ വാങ്ങുന്നവരില്‍ അധികപേരും വാഹനത്തിന്റെ സ്‌റ്റൈല്‍, ഫീച്ചര്‍, എഞ്ചിന്‍ എന്നിവയിലാണ് മയങ്ങാറുള്ളത്. എന്നാല്‍ നിങ്ങള്‍ അത്യാവശ്യമായി ഒരു യാത്ര പോകുമ്പോള്‍ അപ്രതീക്ഷിതമായി വാഹനം പണിമുടക്കിയാല്‍ എന്തുചെയ്യും?. അവിടെയാണ് മികച്ച സര്‍വീസ് നെറ്റ്വര്‍ക്കിന്റെ പ്രസക്തി. ഇന്ത്യയിലെ ഏത് മുക്കിലും മൂലയിലും സര്‍വീസ് സെന്ററുകള്‍ ലഭ്യമായ ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വസിക്കാവുന്ന മികച്ച 7 മികച്ച കാറുകളെ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് വിശദമായി താഴെ വായിക്കാം.
വില കുറച്ച് പുതിയ ബേസ് വേരിയൻ്റ് എത്തിയതോടെ കച്ചോടം കൂടി

വില കുറച്ച് പുതിയ ബേസ് വേരിയൻ്റ് എത്തിയതോടെ കച്ചോടം കൂടി

എസ്‌യുവികൾ ട്രെൻഡിംഗ് ആവുന്നതിന് മുമ്പ് മിഡിൽ ക്ലാസുകാരുടെ ഡ്രീം കാറുകളിൽ ഒന്നായിരുന്നു ഹ്യുണ്ടായി i20. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ വിപ്ലവം സൃഷ്‌ടിച്ച മോഡൽ അതിൻ്റെ ഡിസൈനും പെർഫോമൻസും ഫീച്ചറുകളും കൊണ്ടാണ് അക്കാലത്ത് വേറിട്ടുനിന്നിരുന്നത്. യൂറോപ്യൻ കാറുകളുടെ സൌന്ദര്യവുമായി എത്തിയ രണ്ടാംതലമുറ മോഡലായ എലൈറ്റ് i20 ആണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ചിരിക്കുന്നത്. എന്നാൽ മൂന്നാംതലമുറയിലേക്ക് ചേക്കേറിയതോടെ ഫാൻസിൻ്റെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചു. മോശക്കാരനായിട്ടല്ല, ഡീസൽ എഞ്ചിൻ വിടപറഞ്ഞതും പഴയ മോഡലുമായി താരതമ്യം ചെയ്‌തതുമെല്ലാമാണ് പുതിയ പതിപ്പിന് വിനയായത്.
മാരുതിയെ പോലെ വിറ്റുപോകുന്ന ₹1.30 കോടിയുടെ കാര്‍!

മാരുതിയെ പോലെ വിറ്റുപോകുന്ന ₹1.30 കോടിയുടെ കാര്‍!

കോടികള്‍ വിലയുള്ള ഒരു ആഡംബര വാഹനം ഇന്ത്യയില്‍ ചൂടുവെള്ളം പോലെ വിറ്റുപോവുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ ടൊയോട്ട വെല്‍ഫെയര്‍ (Toyota Vellfire) എന്ന ലക്ഷ്വറി എംപിവി ഇന്ത്യന്‍ വിപണിയില്‍ അത്തരമൊരു ചരിത്രം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ 1.20 കോടി രൂപ മുതലാണ് വെല്‍ഫെയറിന്റെ വില തുടങ്ങുന്നത്. ഉയര്‍ന്ന് VIP എക്‌സിക്യൂട്ടീവ് ലോഞ്ച് വേരിയന്റിന് 1.30 കോടി രൂപയാണ് വില. ടൊയോട്ട വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഇത്ര വിലകൂടിയ ആഡംബര എംപിവി സ്വന്തമാക്കാന്‍ ഇന്ത്യക്കാര്‍ കാണിക്കുന്ന ആവേശം വാഹന വിപണിയെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.