Short News

മഴദുരിതം അതിജീവിച്ച് മലയോര മേഖല: മലപ്പുറത്തെ ജനജീവിതം സാധാരണനിലയിലേക്ക്

മഴദുരിതം അതിജീവിച്ച് മലയോര മേഖല: മലപ്പുറത്തെ ജനജീവിതം സാധാരണനിലയിലേക്ക്

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരിതപ്പെരുമഴയുടെ കെടുതികള്‍ ഒരുമയോടെ അതിജീവിച്ച് മലപ്പുറം ജില്ലയുടെ മലയോര മേഖല.. മഴ കുറഞ്ഞ് മലവെള്ളം ഇറങ്ങിയതോടെ പലയിടത്തും ഗതാഗതം പുനസ്ഥാപിച്ചു. അന്തര്‍സംസ്ഥാനപാതയായ കെ.എന്‍.ജി റോഡില്‍ ഇന്നലെ ഗതാഗതം പുനരാരംഭിച്ചു. ചാലിയാറും പോഷകനദികളും കരകവിഞ്ഞൊഴുകി പ്രളയസമാനമായ ദുരന്തം ഏറ്റുവാങ്ങി ഒറ്റപ്പെട്ട നിലയിലായിരുന്നു വ്യാഴാഴ്ച നിലമ്പൂര്‍.

ചെമ്മനം ചാക്കോ അന്തരിച്ചു

ചെമ്മനം ചാക്കോ അന്തരിച്ചു

പ്രശസ്ത കവി ചെമ്മനം ചാക്കോ അന്തരിച്ചു. കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടില്‍ വെച്ചാണ് അന്ത്യം. കുഞ്ചൻ നമ്പ്യാരുടെയും സഞ്ജയന്‍റെയും പാതയിൽ ഭാഷാസാഹിത്യ സേവനം നടത്തി ജനപ്രീതി നേടിയ കവി കൂടിയാണ് ചെമ്മനം ചാക്കോ. ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമർശനവും അദ്ദേഹം നടത്തിയിരുന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നു

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പതിനൊന്ന് ഷട്ടറുകള്‍ ഒരടി വീതമാണ് തുറന്നിരിക്കുന്നത്. ജലനിരപ്പ് 140 അടി പിന്നിട്ടതിന് പിന്നാലെ ബുധനാഴ്ച പുലര്‍ച്ച 2.30 ഓടെയാണ് തമിഴ്നാട് ഷട്ടര്‍ തുറന്നത്. സെക്കന്‍റില്‍ 4490 ഘനയടി വെള്ളമാണ് സ്പില്‍ വേയിലൂടെ പുറത്തേക്കൊഴുകുന്നത്. ഇതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഇനിയും ഉയരും
18 വരെ കനത്ത മഴയെന്ന് അറിയിപ്പ്

18 വരെ കനത്ത മഴയെന്ന് അറിയിപ്പ്

സംസ്ഥാനത്ത് 18 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴു ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കണ്ണൂര്‍, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more