Short News

പ്രളയക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക്  പണം  സ്വരൂപിക്കാന്‍ കുഞ്ഞുങ്ങളും സജീവം

പ്രളയക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ കുഞ്ഞുങ്ങളും സജീവം

മുഖ്യമന്ത്രിയുടെ പ്രളയക്കെടുതി ദുരിതാശ്വാസ നിധി സ്വരൂപിക്കൂന്നതില്‍ മുതിര്‍ന്നവരോടൊപ്പംതന്നെ ആവേശത്തോടെ കുഞ്ഞുങ്ങളും രംഗത്ത്. ബാലസംഘം ഊരകം വില്ലേജിലെ ചേലത്തൂര്‍ പൗര്‍ണമി യുണിറ്റ് അംഗങ്ങള്‍ തുകപിരിച്ചെടുത്തു. കൈമാറ്റച്ചടങ്ങില്‍ 27058 രൂപ ബാലസംഘം മലപ്പുറം ഏരിയ കണ്‍വീനര്‍ എം രാജന്‍ , ഏരിയ പ്രസിഡണ്ട് ദേവപ്രിയ എന്നിവര്‍ ഏറ്റുവാങ്ങി.

വില്ലേജ് റോക്സ്റ്റാറിനെ ഇന്ത്യയുടെ ഓസ്കർ എൻട്രിയായി തെരഞ്ഞെടുത്തു

വില്ലേജ് റോക്സ്റ്റാറിനെ ഇന്ത്യയുടെ ഓസ്കർ എൻട്രിയായി തെരഞ്ഞെടുത്തു

തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട മറ്റ് 28 സിനിമകളെ പിന്തള്ളിയാണ് അസമീസ് ചിത്രം വില്ലേജ് റോക്സ്റ്റാറിനെ 2019 ഓസ്‌കര്‍ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായത്. മികച്ച വിദേശഭാഷ ചിത്രങ്ങളുടെ പട്ടികയിലാണ് വില്ലേജ് റോക്ക്‌സ്റ്റാര്‍സ് ഓസ്കറിൽ മത്സരിക്കുക. അസമിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ദരിദ്രമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ധനുവെന്ന പത്തുവയസുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്.
ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രെയിലറിറങ്ങി

ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രെയിലറിറങ്ങി

കലാഭവൻ മണിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. രാജാമണിയാണ് ചിത്രത്തിൽ​ നായക വേഷം അവതരിപ്പിക്കുന്നത്. വിനയനും ഉമ്മർ മുഹമ്മദും ചേർന്നാണ്​ തിരക്കഥയൊരുക്കുന്നത്​. ബിജിബാലാണ്​ സംഗീതം. സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ജോജു ജോർജ്​, കൊച്ചു പ്രേമൻ തുടങ്ങിയവരും ഈ വിനയൻ ചിത്രത്തിൽ അണിനിരക്കുന്നു. പ്രകാശ്​ കുട്ടി ഛായാഗ്രഹണവും അഭിലാഷ്​ വിശ്വനാഥ്​ എഡിറ്റിങ്ങും നിർവഹിക്കുന്നു.
നാൻ പെറ്റ മകൻ.. മഹാരാജാസിലെ രക്തതാരകം അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു

നാൻ പെറ്റ മകൻ.. മഹാരാജാസിലെ രക്തതാരകം അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു

കഴിഞ്ഞ ജൂലൈ രണ്ടാം തിയ്യതിയാണ് മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ചുമരില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരമായി കൊലപാതകത്തിലേക്ക് നയിച്ചത്. ക്യാംപസ്സ് ഫ്രണ്ട് നേതാക്കള്‍ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. കേസിലാകെ 28 പ്രതികളാണ് ഉള്ളത്. ഇവരില്‍ മുഴുവന്‍ പേരും ഇതുവരെ പിടിയിലായിട്ടില്ല.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more