ഈ കമ്പനി വിൽക്കുന്ന 10 കാറിൽ 7 എണ്ണവും ഈ ഒരൊറ്റ മോഡൽ!
ഓട്ടോമൊബൈൽസ്
- 1 hr, 22 min ago
ഇന്ത്യന്‍ വാഹന വിപണിയില്‍ പുതുചരിത്രം രചിച്ച് മുന്നേറുകയാണ് ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് ആയ സ്കോഡയുടെ സബ്-കോംപാക്ട് എസ്യുവിയായ കൈലാക് (Skoda Kylaq). പുറത്തിറങ്ങി ചുരുങ്ങിയ കാലയളവിനുള്ളില്‍ കമ്പനിയുടെ നട്ടെല്ലായി മാറാന്‍ ഈ മോഡലിന് സാധിച്ചു. റഷ്ലെയ്ന്‍ പങ്കുവെച്ച 2026 ഫെബ്രുവരിയിലെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം സ്കോഡ ഇന്ത്യയില്‍ വിറ്റഴിച്ച വാഹനങ്ങളില്‍ സിംഹഭാഗവും കൈലാക് ആണെന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത. കഴിഞ്ഞ മാസം സ്കോഡ വിറ്റഴിച്ച ആകെ 6,361 വാഹനങ്ങളില്‍ 4,532 യൂണിറ്റുകളും കൈലാക് ആയിരുന്നു. അതായത് കമ്പനിയുടെ ഇന്ത്യയിലെ വില്‍പ്പനയുടെ 71 ശതമാനവും ഈ ഒരൊറ്റ മോഡലാണ് സംഭാവന ചെയ്യുന്നത്.