Short News

എന്താണ് ഉത്രാടസന്ധ്യയിലെ പിണ്ടിവിളക്ക്? വായിക്കാം വിശദമായി...

എന്താണ് ഉത്രാടസന്ധ്യയിലെ പിണ്ടിവിളക്ക്? വായിക്കാം വിശദമായി...

വാഴപ്പിണ്ടിയില്‍ മരോട്ടിക്കായ കൊണ്ടൊരു വിളക്ക്... ഉത്രാടസന്ധ്യയില്‍ മാവേലിയെ വരവേല്ക്കാന്‍ മധ്യകേരളത്തില്‍ ചിലയിടങ്ങളില്‍ ആചരിക്കുന്ന വാഴപ്പിണ്ടി വിളക്കിനെപ്പറ്റി അറിയാം. ഉത്രാടപ്പാച്ചിലിനിടയിലും ചിട്ടയോടെ തന്നെ വാഴപ്പിണ്ടി വിളക്കൊരുന്നു മധ്യതിരുവതാം കൂറിലെ ആളുകള്‍. ഓണാട്ടുകരഭാഗത്താണ് കൂടുതലായും ഈ ആചാരം കാണപ്പെടുന്നത്.

കോലി ഇനി ഇന്ത്യയുടെ 'ഖേല്‍രത്‌നം'... പുരസ്‌കാരം ഏറ്റുവാങ്ങി സൂപ്പര്‍ താരം

കോലി ഇനി ഇന്ത്യയുടെ 'ഖേല്‍രത്‌നം'... പുരസ്‌കാരം ഏറ്റുവാങ്ങി സൂപ്പര്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ലോക ചാംപ്യനായ വനിതാ ഭാരോദ്വഹന താരം മീരാഭായ് ചാനുവും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്നും ഏറ്റുവാങ്ങി. മലയാളികളായ ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുനയും ബോബി അലോഷ്യസിന് ധ്യാന്‍ചന്ദ് അവാര്‍ഡും ലഭിച്ചു.
ബിഗ്ബോസിലെ സാബു തന്നെയാണ് വീട്ടിലുമെന്ന് സാബുവിൻറെ ഭാര്യ

ബിഗ്ബോസിലെ സാബു തന്നെയാണ് വീട്ടിലുമെന്ന് സാബുവിൻറെ ഭാര്യ

ബിഗ്ബോസ് താരം സാബുവിൻറെ ഭാര്യ സ്നേഹ ഭാസ്കരനാണ് സാബുവിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്ക് വെച്ചത്. വെറുതെ ഇരിക്കാന്‍ തീരെ ഇഷ്ടമില്ലാത്ത ആളാണെന്നും എപ്പോഴും എല്ലാവരോടും തമാശകള്‍ പറഞ്ഞ് ചിരിയും കളിയുമായി നടക്കാനാണ് സാബുവിനിഷ്ടമെന്നും സ്നേഹ പറഞ്ഞു. സൗഹൃദങ്ങളാണ് സാബുവിൻറെ ബലഹീനതയെന്നും ബിഗ്ബോസില്‍നിന്ന് പുറത്തായ പലരും സാബുവിനെക്കുറിച്ച് പറയുന്നത് സൌഹൃദത്തിൻറെ ബലം കൊണ്ടാണെന്നും സ്നേഹ വ്യക്തമാക്കി
പ്രഭാസിനോട് പ്രണയം തോന്നിയെന്ന് സ്വര ഭാസ്കർ

പ്രഭാസിനോട് പ്രണയം തോന്നിയെന്ന് സ്വര ഭാസ്കർ

ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരെയാണ് പ്രഭാസ് സ്വന്തമാക്കിയത്. ഇപ്പോൾ ബോളിവുഡ് നടി സ്വര ഭാസ്കറാണ് പ്രഭാസിനോടുള്ള ആരാധന വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.ബാഹുബലി ഒമ്പത് തവണ കണ്ടുവെന്നും ബാഹുബലി കണ്ട് പ്രഭാസിനോട് പ്രണയം തോന്നിപ്പോയെന്നുമാണ് സ്വര പറഞ്ഞത്.അച്ഛൻ ആന്ധ്രയില്‍ നിന്നുള്ള ആളായതിനാൽ തെലുങ്ക് സിനിമകൾ ധാരാളം കാണാറുണ്ടെന്നും സ്വര വ്യക്തമാക്കി
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more