Short News

ശുചീകരിക്കേണ്ടത് 50,157 വീടുകൾ;   35,000 കിണറുകൾ

ശുചീകരിക്കേണ്ടത് 50,157 വീടുകൾ; 35,000 കിണറുകൾ

ജില്ലയിലെ പ്രളയബാധിത മേഖലകളിലെ 50,157 വീടുകൾ ശുചീകരിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ, മൃഗസംരക്ഷണവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലാണ് പ്രളയബാധിത മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 8,300 വീടുകൾ ശുചീകരിച്ചു കഴിഞ്ഞു. 35,000 കിണറുകൾ ശുചീകരിക്കാനുണ്ട്. ഇതിൽ 3,000 കിണറുകൾ ശുചീകരിച്ചു കഴിഞ്ഞു.

ചാംപ്യന്‍സ് ലീഗിൽ റയലിനും ബയേണിനും ജയം

ചാംപ്യന്‍സ് ലീഗിൽ റയലിനും ബയേണിനും ജയം

യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും മുന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്കും വിജയത്തോടെ തുടങ്ങി. ബയേണ്‍ 2-0ന് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയെയാണ് തോൽപ്പിച്ചത്. ഗ്രൂപ്പ് ജിയില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ എഎസ് റോമയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡ് മലർത്തിയടിച്ചത്.
ചൈന ഓപ്പണിൽ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ടിം പ്രീക്വാര്‍ട്ടറിൽ

ചൈന ഓപ്പണിൽ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ടിം പ്രീക്വാര്‍ട്ടറിൽ

ചാങ്ഷൗവില്‍ നടക്കുന്ന ചൈന ഓപ്പണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ടീം കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളിമെഡല്‍ ജേതാക്കളെ ഞെട്ടിച്ച് പ്രീക്വാര്‍ട്ടറിലെത്തി. അശ്വിനി പൊന്നപ്പ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി സഖ്യം ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് എല്ലിസ് ലോറന്‍ സ്മിത്ത് സഖ്യത്തെ 21-13, 20-22, 21-17 എന്ന സ്‌കോറിനാണ് മുട്ടുകുത്തിച്ചത്.
ട്വന്റി-ട്വന്റിയിലും വിജയക്കൊടി നാട്ടി ഇന്ത്യന്‍ വനിതകള്‍

ട്വന്റി-ട്വന്റിയിലും വിജയക്കൊടി നാട്ടി ഇന്ത്യന്‍ വനിതകള്‍

ഏകദിന പരമ്പര നേട്ടത്തിനു പിന്നാലെ നടന്ന ട്വന്റി-ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരത്തിലും ലങ്കയ്‌ക്കെതിരേ ഇന്ത്യൻ വനിതകൾ വിജയക്കൊടി നാട്ടി. അഞ്ച് മല്‍സരങ്ങളുടെ ട്വന്റി-ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 13 റണ്‍സിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. നേരത്തെ, മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more