Short News

സന്നദ്ധ സംഘടനകൾ വ്യത്യസ്തമായ  പ്രവർത്തനങ്ങൾ നടത്തണം മന്ത്രി മാത്യു ടി.തോമസ്

സന്നദ്ധ സംഘടനകൾ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തണം മന്ത്രി മാത്യു ടി.തോമസ്

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാർ സംവിധാനങ്ങളോടൊപ്പംചേർന്ന് സന്നദ്ധസംഘടനകൾ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തണമെന്ന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം സന്ദർശിച്ച് പ്രവ ർത്തനങ്ങൾ വിലയിരുത്തിയതിന്‌ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ തലത്തിൽ ക്യാമ്പുകൾ തുറന്ന് ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുന്നുണ്ട്.

നാവികസേനയുടെ ഓപ്പറേഷൻ മദത് തുടരുന്നു... ഞായർ വരെ രക്ഷപ്പെടുത്തിയത് 15000 പേരെ..

നാവികസേനയുടെ ഓപ്പറേഷൻ മദത് തുടരുന്നു... ഞായർ വരെ രക്ഷപ്പെടുത്തിയത് 15000 പേരെ..

നാവികസേനയുടെ ഓപ്പറേഷൻ മദത് തുടരുന്നു. പ്രളയക്കെടുതിയിൽ അകപ്പെട്ട 15,000 പേരെയാണ് ഞായർ വൈകിട്ടു വരെ നാവികസേന രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്ററുകളും ജെമിനി ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നു. ചാലക്കുടിക്കും ആലുവയ്ക്കുമിടെ വീട്ടിൽ കുടുങ്ങി പോയ യുവതിയെ കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി നാവിക സേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്; തെറ്റായ പ്രചാരണം ഒഴിവാക്കണം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്; തെറ്റായ പ്രചാരണം ഒഴിവാക്കണം

പാരിപ്പള്ളിയിലെ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന തരത്തിലും ഇവിടെ ദുരിതാശ്വാസ ക്യാമ്പ് തുറക്കുമെന്ന നിലയിലും ഉണ്ടായ പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

20 കൊല്ലത്തിനു ശേഷം പഴയ കൊച്ചി വിമാ‌നത്താവളത്തിൽ നിന്നു ആഭ്യന്തര സർവീസ്

20 കൊല്ലത്തിനു ശേഷം പഴയ കൊച്ചി വിമാ‌നത്താവളത്തിൽ നിന്നു ആഭ്യന്തര സർവീസ്

പഴയ കൊച്ചി വിമാ‌നത്താവളത്തിൽ നിന്നു 20 കൊല്ലത്തിനു ശേഷം ആഭ്യന്തര സർവീസ് തുടങ്ങി. പെരിയാർ കരകവിഞ്ഞു വെള്ളം കയറി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം 26വരെ അടച്ചതിനെ തുടർന്നാണു കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ യാത്രാ വിമാനങ്ങളുടെ സർവീസിന് താൽക്കാലിക അനുമതി നൽകിയത്. ചെറി‍യ വിമാനങ്ങളാണ് ഇവിടെ നിന്നു സർവീസ് നടത്തുന്നത്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more