Short News

പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ഒരുലക്ഷം വരെ പലിശരഹിത വായ്പ

പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ഒരുലക്ഷം വരെ പലിശരഹിത വായ്പ

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീടുകള്‍ പുനഃസജ്ജമാക്കാന്‍ ബാങ്കുകളുമായി സഹകരിച്ച് ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് എത്തുന്നവര്‍ക്ക് വീടുകള്‍ വീണ്ടും താമസയോഗ്യമാക്കാന്‍ ഇത് സഹായമാകും.

അർജുൻ റെഡ്ഢിയായി വിക്രം ധ്രുവ്; വർമ്മയുടെ ടീസറെത്തി

അർജുൻ റെഡ്ഢിയായി വിക്രം ധ്രുവ്; വർമ്മയുടെ ടീസറെത്തി

തെന്നിന്ത്യൻ സിനിമ പ്രേമികളെ ഹരം കൊള്ളിച്ച ചിത്രമായ അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക്കാണ് വർമ്മ. ചിത്രത്തില്‍ അര്‍ജ്ജുന്‍ റെഡ്ഡിയായെത്തുന്നത് വേഷമിടുന്നത് ചിയാന്‍ വിക്രത്തിൻറെ മകനായ ധ്രുവ് ആണ്. വർമ്മയുടെ ടീസറിന് ഇപ്പോൾ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. മേഘ എന്ന പുതുമുഖ നായികയാണ് ചിത്രത്തിൽ
ജയലളിതയായി നിത്യാമോനോനെത്തുന്നു

ജയലളിതയായി നിത്യാമോനോനെത്തുന്നു

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ ജയലളിതയായി എത്തുന്നത് നിത്യാമോനോനാണ്. പ്രിയദര്‍ശിനിയാണ് ദ അയണ്‍ ലേഡി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജയലളിതയുടെ ആദ്യചിത്രമായ വെണ്‍നിറ ആടൈ മുതല്‍ അപ്പോളേ ആശുപത്രിയിലെ അവസാന നാളുകള്‍ വരെയുള്ള സിനിമാ രാഷ്ട്രീയ ജീവിതമാണ് ചിത്രത്തിൻറെ ഇതിവൃത്തം. 
ഇഷ അംബാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

ഇഷ അംബാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയും വ്യവസായ പ്രമുഖന്‍ അജയ് പിരാമലിൻറെ മകന്‍ ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ നിശ്ചയം ഇറ്റലിയിലെ ആഡംബര നഗരമായ ലേക്ക് കോമോയില്‍ വെച്ചാണ് നടന്നത്. 21ന് തുടങ്ങി 23വരെ മൂന്ന് ദിവസമായിരുന്നു ചടങ്ങ്. ബോളിവുഡില്‍ നിന്നുള്ള സെലിബ്രിറ്റി താരങ്ങളടക്കം നിരവധി പേരാണ് ചടങ്ങിനെത്തിയിരുന്നത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more