Short News

പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തുമായി രാഹുല്‍

പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തുമായി രാഹുല്‍

കേരളത്തിലെ പ്രളയക്കെടുതിയുടെ രൂക്ഷത രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.‌ സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രം യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഖി ദുരന്തത്തില്‍ നിന്ന് കരകയറാത്ത ജനതയെ പ്രളയം കൂടുതല്‍ ദുരന്തത്തിലാക്കും. ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പുന:സ്ഥാപിക്കാന്‍ അടിയന്തര ധനസഹായം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ കണ്ണീര്‍ മഴ തോര്‍ന്നിട്ട് മതി 'ഡ്രാമ'യെന്ന്‌ മോഹന്‍ലാല്‍

കേരളത്തിന്റെ കണ്ണീര്‍ മഴ തോര്‍ന്നിട്ട് മതി 'ഡ്രാമ'യെന്ന്‌ മോഹന്‍ലാല്‍

കനത്ത മഴയും വെള്ളപൊക്കത്തെയും തുടര്‍ന്ന് ഡ്രാമ ട്രെയിലര്‍ റിലീസ് മാറ്റിയതായി മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അ‌റിയിച്ചു. ചിത്രം ഓണം റിലീസിനില്ലെന്ന് സംവിധായകന്‍ രഞ്ജിത്തും പറഞ്ഞു. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായി ഉളളത്. കനിഹ, സിദ്ദിഖ്, കോമള്‍ ശര്‍മ, അരുന്ധതി നാഗ്, ടിനി ടോം എന്നിവരാണ് അഭിനേതാക്കള്‍.
ഒരേസമയം നല്ല ഭർത്താവും അച്ഛനും എങ്ങനെയാകാം

ഒരേസമയം നല്ല ഭർത്താവും അച്ഛനും എങ്ങനെയാകാം

കുടുംബത്തിന് എപ്പോഴും പ്രാധാന്യം കൊടുക്കുക.താൻ സംരക്ഷിക്കുന്നവർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സ്വാർത്ഥനല്ലാത്ത ഒരാളാകുക.ഒരേ സമയം ദയാലുവായ എന്നാൽ മനസ്സിനെ ധന സമ്പാദനത്തിനായി പ്രോത്സാഹിപ്പിക്കുന്ന ആളും സമ്പാദ്യവും ജീവിതവും സൂക്ഷിക്കുന്ന കരുതലുള്ള വ്യക്തിയും ആകണം.വിശ്രമിക്കാൻ ചുരുക്കം അവസരം മാത്രം ലഭിക്കുന്ന ആളായിരിക്കും.കാരണം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അജിത്ത് വഡേക്കര്‍ (77) അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അജിത്ത് വഡേക്കര്‍ (77) അന്തരിച്ചു

അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന വഡേക്കര്‍ ബുധനാഴ്ച മുംബൈയിലെ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്.‌ 1966ല്‍ മുംബൈയില്‍ വിന്‍ഡീനെതിരായ ടെസ്റ്റ് മത്സരത്തിലാണ് വഡേക്കര്‍ അരങ്ങേറിയത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more