Short News

ലണ്ടനിലെ ചോദ്യത്തിന് രാഹുലിൻറെ കിടിലന്‍ മറുപടി

ലണ്ടനിലെ ചോദ്യത്തിന് രാഹുലിൻറെ കിടിലന്‍ മറുപടി

ലണ്ടനില്‍ തനിക്ക് നേരെയുള്ള ചോദ്യശരങ്ങളെ സമര്‍ഥമായി നേരിട്ട് രാഹുല്‍ ഗാന്ധി. കുടുംബപേര് കൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ എത്തിയതല്ലേ എന്നായിരുന്നു രാഹുലിനോടുള്ള ചോദ്യം. ഞാനൊരു രാഷ്ട്രീയ കുടുംബത്തില്‍ നിന്ന് വരുന്നു എന്നതാണോ നിങ്ങള്‍ മാനദണ്ഡമായി എടുക്കുന്നത്. അതോ എന്റെ കഴിവുകളാണോ നിങ്ങള്‍ അളക്കുന്നതെന്നായിരുന്നു രാഹുലിന്റെ മറുപടി.
ബിഷപ്പിന്‍റെ അറസ്റ്റ് അസാധാരണം

ബിഷപ്പിന്‍റെ അറസ്റ്റ് അസാധാരണം

ഇന്ത്യയിലെ ക്രൈസ്തവസഭകളുടെ ചരിത്രത്തിൽ ആദ്യമാണ് ഒരു ബിഷപ്പ് പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. നീതി കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് കന്യാസ്ത്രീകൾ കേരള ക്രിസ്ത്യൻ റിഫോർമേഷൻ മൂവ്മെന്റ്, ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ എന്നീ സംഘടനകളുടെ പിന്തുണയോടെ കൊച്ചി ഹൈക്കോടതി പരിസരത്ത് പരസ്യ സമരത്തിന് ഇറങ്ങിയത്. കേരളത്തിന്റെ പൊതുസമൂഹം സമരം ഏറ്റെടുത്തതോടെ ബിഷപ്പിന്‍റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.
ബിഷപ്പ് ഫ്രാങ്കോയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

ബിഷപ്പ് ഫ്രാങ്കോയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ബിഷപ്പിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പതിനൊന്നുമണിയോടെ ബിഷപ്പിനെ പാലാ കോടതിയില്‍ ഹാജരാക്കും. അതേസമയം, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ കസ്റ്റഡിയില്‍ നല്‍കേണ്ടതില്ലെന്ന്‌ ബിഷപ്പിന്റെ അഭിഭാഷകന്‍ പറഞ്ഞു.
മാലിക്ക് രക്ഷകനായി... അഫ്ഗാന്‍ വെല്ലുവിളി മറികടന്ന് പാകിസ്താന്‍, ത്രില്ലിങ് ജയം

മാലിക്ക് രക്ഷകനായി... അഫ്ഗാന്‍ വെല്ലുവിളി മറികടന്ന് പാകിസ്താന്‍, ത്രില്ലിങ് ജയം

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ പാകിസ്താന് ത്രസിപ്പിക്കുന്ന ജയം. അട്ടിമറി വീരന്‍മാരായ അഫ്ഗാനിസ്താനെ മൂന്നു പന്ത് ബാക്കിനിസല്‍ക്കെ പാക് പട മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് നേടിയത്. മറുപടിയില്‍ ശുഐഹബ് മാലിക്കിന്റെ (51*) സൂപ്പര്‍ ഇന്നിങ്‌സ് പാകിസ്താന് ജയം നേടിക്കൊടുത്തു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more