Short News

മുസ്ലീം ബന്ധമുള്ള ഗ്രാമത്തിൻറെ പേര് രാജസ്ഥാൻ സർക്കാർ മാറ്റി

മുസ്ലീം ബന്ധമുള്ള ഗ്രാമത്തിൻറെ പേര് രാജസ്ഥാൻ സർക്കാർ മാറ്റി

രാജസ്ഥാനിലെ മിയാന്‍ കാ ബാര ജില്ലയുടെ പേരാണ് സംസ്ഥാന സർക്കാർ മാറ്റിയത്. പകരം മഹേഷ് നഗര്‍ എന്ന പേരാണ് പുതുതായി ഇട്ടിരിക്കുന്നത്. ജില്ലയുടെ പേരുമാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിൻറെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അംഗീകരിച്ചു. ഈ ജില്ലയിലുള്ള ഗ്രാമവാസികളുടെ ആവശ്യത്തെ തുടര്‍ന്നാണ് ജില്ലയുടെ പേര് മാറ്റിയതെന്നാണ് സർക്കാർ വിശദീകരണം നൽകിയിരിക്കുന്നത്.
ജിയോ ജിഗാ ഫൈബർ ഓൺലൈൻ ബുക്കിംഗ് തുടങ്ങി

ജിയോ ജിഗാ ഫൈബർ ഓൺലൈൻ ബുക്കിംഗ് തുടങ്ങി

ജിയോയുടെ അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വീസായ ജിയോ ജിഗാ ഫൈബറിൻറെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രാജ്യത്തെ എല്ലാ സര്‍ക്കിളുകളില്‍ നിന്നുള്ളവർക്കും ബുക്കിംഗ് നടത്താൻ കഴിയും. മൊബൈല്‍ നമ്പറില്‍ ഒടിപി വഴി വെരിഫൈ ചെയ്താണ് ബുക്കിംഗ് നടത്തുക.    
പത്തനംതിട്ടയിലെ നാലു താലൂക്കുകളിലെ വൈദ്യുതി ബന്ധം വിഛേദിച്ചു

പത്തനംതിട്ടയിലെ നാലു താലൂക്കുകളിലെ വൈദ്യുതി ബന്ധം വിഛേദിച്ചു

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, തിരുവല്ല, അടൂര്‍ എന്നീ താലൂക്കുകളിലെ വൈദ്യുതി ബന്ധമാണ് പൂർണമായും വിഛേദിച്ചിരിക്കുന്നത്. പ്രളയക്കെടുതി കാരണം വൈദ്യുതി അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണിത്. ഇത് പത്തനംതിട്ട ഇലക്ട്രിക്കല്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇനി വെള്ളം ഇറങ്ങിയാല്‍ മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കൂ
രണത്തിൻറെ ടൈറ്റിൽ ട്രാക്കെത്തി

രണത്തിൻറെ ടൈറ്റിൽ ട്രാക്കെത്തി

പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് രണം. മനോജ് കുറൂർ എഴുതിയ വരികൾക്ക് ജേക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. രണത്തിൽ നായികയായെത്തുന്നത് ഇൽ തൽവാർ ആണ്. റഹ്മാനും അശ്വിന്‍ കുമാറും ഒപ്പം വിദേശ നടീ നടന്‍മാരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന രണത്തിൻറെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more