Short News

എന്‍ഡിഎയുടെ ഹരിവംശ് നാരായണ്‍ സിങ്ങിനെ രാജ്യസഭാ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുത്തു

എന്‍ഡിഎയുടെ ഹരിവംശ് നാരായണ്‍ സിങ്ങിനെ രാജ്യസഭാ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുത്തു

ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിങ് 125 വോട്ടിനാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ ബി.കെ ഹരിപ്രസാദ് ആയിരുന്നു എതിർ സ്ഥാനാർഥി. ബി.കെ ഹരിപ്രസാദിന് 105 വോട്ടാണ് ലഭിച്ചത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിൽക്കുകയാണ് ഉണ്ടായത്. ബി.ജെ.ഡിയും ടി.ആര്‍.എസും എന്‍.ഡി.എയ്ക്കാണ് വോട്ട് ചെയ്തത്.
നല്‍കിയ അരി സൗജന്യമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി

നല്‍കിയ അരി സൗജന്യമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി

പ്രളയ ദുരിതത്തിലായ കേരളത്തിന് കേന്ദ്രം 89,540 ടണ്‍ അരി അനുവദിച്ചെങ്കിലും സൗജന്യത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. കേരളത്തിന് വിപണി താങ്ങുവിലയിലയായ 223 കോടി രൂപയിലാണ് അരി അനുവദിച്ചതെന്ന് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ കത്തില്‍ പറയുന്നത്. അതേസമയം, ദുരിതാശ്വാസമായി ഒരു മാസത്തേക്ക് സൗജന്യമായാണ് കേരളത്തിന് അരി അനുവദിച്ചതെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു.
കുത്തിയൊലിച്ചെത്തിയ പ്രളയ ജലം; ഡോൾഫിൻ പോലെ കേരളത്തിന്‍റെ സൈന്യം

കുത്തിയൊലിച്ചെത്തിയ പ്രളയ ജലം; ഡോൾഫിൻ പോലെ കേരളത്തിന്‍റെ സൈന്യം

"അഞ്ചടി വലിപ്പത്തിലുള്ള വള്ളം ലോറിയിൽ കെട്ടി വച്ച് ഞങ്ങൾ കാത്തിരിക്കുകയാണ്... ഒരു സന്ദേശം ലഭിച്ചാൽ കുട്ടനാട്ടിലേക്ക് പോകാൻ.' ചെല്ലാനത്തു നിന്ന് രക്ഷാപ്രവർത്തനത്തിനായി പോകാൻ ഒരുങ്ങി നിൽക്കുന്ന മത്സ്യത്തൊഴിലാളിയായി ജിബിന്‍റെ വാക്കുകളാണിത്. ജിബിൻ മാത്രമല്ല, കൂടപ്പിറകളുടെ രക്ഷിക്കാൻ കടലമ്മയുടെ മക്കൾ ഇതുപോലെ പല കോണുകളിൽ ഒരുങ്ങി നിൽക്കുകയാണ്.

പരാജയങ്ങൾ തലയിൽ കനത്തിൽ വീണിട്ടും അനുവിനെ തേടിയെത്തുന്നത് 'ബി​ഗ്' സിനിമകൾ!!

പരാജയങ്ങൾ തലയിൽ കനത്തിൽ വീണിട്ടും അനുവിനെ തേടിയെത്തുന്നത് 'ബി​ഗ്' സിനിമകൾ!!

സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ബാലതാരമായി സിനിമാ ലോകത്ത് കടന്ന നിർമാതാവ് ഇമ്മാനുവലിന്റെ മകൾ അനു ഇമ്മാനുവൽ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. സിനിമ വൻ വിജയമായെങ്കിലും അനുവിന് ലഭിച്ചത് ട്രോളുകൾ മാത്രമാണ്. വെറുതേ വന്ന് പോവുന്ന നടി എന്ന ചീത്തപ്പേരും മലയാളത്തിൽ വന്നു. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ നിവിന്റെ നായികയായി അരങ്ങേറി

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more