Short News

ഹിന്ദു തീവ്രവാദ സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തു

ഹിന്ദു തീവ്രവാദ സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തു

ഹിന്ദു തീവ്രവാദ സംഘടന നേതാവ് വൈഭവ്​ റൗട്ടിനെയാണ് മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്തത്. മഹാരാഷ്​ട്ര തീവ്രവാദ വിരുദ്ധ സേന​ ഇയാളെ പാൽഗർ ജില്ലയിലെ നലാസ്​പോരയിൽ നിന്നും ബോംബുമായാണ് അറസ്റ്റ് ചെയ്തത്. ഹിന്ദു ഗോവിന്ദ്​ രക്ഷാസമിതി അംഗമാണിയാൾ. അറസ്​റ്റിന്​ ശേഷം വൈഭവി​​ൻറെ വീട്ടിൽ റെയ്ഡും നടന്നിരുന്നു.
അടല്‍ ബിഹാരി വാജ്പേയുടെ മൃതദേഹം വീട്ടിൽ.. അനുശോചനവുമായി പ്രമുഖ നേതാക്കൾ

അടല്‍ ബിഹാരി വാജ്പേയുടെ മൃതദേഹം വീട്ടിൽ.. അനുശോചനവുമായി പ്രമുഖ നേതാക്കൾ

മുൻ പ്രധാനമന്ത്രിയും ബി ജെ പിയുടെ സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്പേയുടെ നിര്യാണത്തിൽ അനുശോചനവുമായി പ്രമുഖർ. എയിംസ് ആശുപത്രിയിൽ വൈകുന്നേരം അന്തരിച്ച വാജ്പേയുടെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു. മുൻ പ്രധാനമന്ത്രിക്ക് അനുശോചനവുമായി പ്രമുഖ നേതാക്കൾ സന്ദര്‍ശിക്കുകയാണ്. ഉപഭൂഖണ്ഡത്തിലെ പ്രമുഖനായ നേതാവായിരുന്നു എ ബി വാജ്പേയ് എന്ന് നിയുക്ത പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.

കേരളത്തിന് സൗജന്യ കോൾ, ഡാറ്റ സൗകര്യങ്ങളുമായി എല്ലാ കമ്പനികളും; സേവനം എ

കേരളത്തിന് സൗജന്യ കോൾ, ഡാറ്റ സൗകര്യങ്ങളുമായി എല്ലാ കമ്പനികളും; സേവനം എ

പേമാരിയിലും പ്രളയക്കെടുതിയിലും ബുദ്ധിമുട്ടുന്ന കേരളത്തിന് കൈത്താങ്ങുമായി ടെലികോം കമ്പനികളെല്ലാം ഒറ്റക്കെട്ടായി രംഗത്ത്. സൗജന്യ കോളുകളും ഇന്റർനെറ്റും മറ്റു സേവനങ്ങളും ഒരുക്കിയാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് സഹായ ഹസ്തങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ആദ്യം ഓഫറുകളുമായി എത്തിയത് എയർടെൽ ആയിരുന്നു. പിന്നീട് എല്ലാ കമ്പനികളും സംസ്ഥാനത്തിലേക്ക് സഹായഹസ്തവുമായി എത്തുകയായിരുന്നു.

പ്രളയത്തിലും ഉരുൾപൊട്ടലിലും മരണം 100 കവിഞ്ഞു

പ്രളയത്തിലും ഉരുൾപൊട്ടലിലും മരണം 100 കവിഞ്ഞു

ഇടുക്കി ജില്ലയിൽ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ബുധനാഴ്​ചയും വ്യാഴാഴ്​ച പുലർച്ചയുമായി 20 പേരാണ് മരിച്ചത്. എറണാകുളം ജില്ലയുടെ മൂന്നിൽ രണ്ടു ഭാഗവും അക്ഷരാർഥത്തിൽ മുങ്ങിയിരിക്കുകയാണ്. പെരുമ്പാവൂർ, മൂവാറ്റുപുഴ, ആലുവ, പറവൂർ, കാലടി, മലയാറ്റൂർ, കോതമംഗലം മേഖലകളിൽ പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. മലപ്പുറം ജില്ലയിൽ രണ്ട് ദിവസങ്ങളിലായി മരിച്ചത്​ 22 പേരാണ്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more