Short News

കേരളത്തിന് ധനസഹായം നല്‍കുമെന്ന് യുഎഇ പറഞ്ഞിരുന്നതായി കേന്ദ്രം

കേരളത്തിന് ധനസഹായം നല്‍കുമെന്ന് യുഎഇ പറഞ്ഞിരുന്നതായി കേന്ദ്രം

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ധനസഹായം നല്‍കാമെന്ന് യുഎഇ അറിയിച്ചിരുന്നുവെന്നും ​എന്നാല്‍ ​എത്ര തുകയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളാണ് അറിയിച്ചത്. 700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നുവെന്ന് അറിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു
പാക്കിസ്ഥാനെതിരായ കളിക്കിടെ പാണ്ഡ്യയ്ക്ക് ഗുരുതര പരിക്ക്

പാക്കിസ്ഥാനെതിരായ കളിക്കിടെ പാണ്ഡ്യയ്ക്ക് ഗുരുതര പരിക്ക്

ബൗളിങ്ങിനിടെ വേദനകൊണ്ട് നിലത്തുവീണ പാണ്ഡ്യയെ പിന്നീട് സ്ട്രക്ചറിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നടുവിന് പരിക്കേറ്റ പാണ്ഡ്യക്ക് എത്ര കളികളില്‍ പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമല്ലെങ്കിലും ഏഷ്യാകപ്പ് ടൂര്‍ണമെന്റ് നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകൾ. പതിനെട്ടാം ഓവറിൽ ബാബര്‍ അസമിനെതിരെ പന്തെറിഞ്ഞയുടന്‍ പാണ്ഡ്യ നിലത്തുവീഴുകയായിരുന്നു.
പുയ്യാപ്ലെ, പുയ്യാപ്ലെ.. എന്ന വിളി കേട്ട് ഷുഹൈബ് മാലികിന് ചിരി വന്നു

പുയ്യാപ്ലെ, പുയ്യാപ്ലെ.. എന്ന വിളി കേട്ട് ഷുഹൈബ് മാലികിന് ചിരി വന്നു

ഏഷ്യാകപ്പിൽ ഇന്ത്യാ- പാകിസ്താൻ മത്സരത്തിനിടെ മലയാളികള്‍ ഒപ്പിച്ച പണിയില്‍ പാക് താരം ഷുഹൈബ് മാലിക് അന്തം വിട്ടുപോയി. ടെന്നിസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവായ ഷുഹൈബ് മാലിക്കിനെ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയാണ് മലയാളി ആരാധകർ പുയ്യാപ്ലെ എന്ന് വിളിച്ചത്. ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഷുഹൈബ് ഇത് കേട്ട് ആരാധകരെ നോക്കി ചിരിക്കുകയായിരുന്നു.
ഉൾപാർട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് മുല്ലപ്പള്ളി

ഉൾപാർട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് മുല്ലപ്പള്ളി

യുവാക്കൾ, മഹിളകൾ, ന്യൂനപക്ഷം തുടങ്ങിയവരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ്. ജനാധിപത്യ മതേത മൂല്യങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. യുവാക്കളെയും പരിചയ സമ്പന്നരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. ആരോഗ്യകരമായ വിമർശനങ്ങളെ എപ്പോഴും സ്വീകരിക്കുന്നതാണ്. ചുമതലകളെ ലഘൂകരിക്കുന്നതിനാണ് വർക്കിങ് പ്രസിഡണ്ടുമാരെ നിയമിച്ചിരിക്കുന്നതെന്നും നിയുക്ത കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more