Short News

കേരളത്തിനൊപ്പമാണ് രാജ്യമെന്ന് പ്രധാനമന്ത്രി

കേരളത്തിനൊപ്പമാണ് രാജ്യമെന്ന് പ്രധാനമന്ത്രി

പ്രളയക്കെടുതിയില്‍ യാതന അനുഭവിക്കുന്ന കേരളത്തോടൊപ്പം രാജ്യം ചേർന്ന് നിൽക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു. അതിജീവനത്തിനായി പോരാടുന്ന കേരളജനതയുടെ ആത്മധൈര്യം സ്തുത്യർഹമാണെന്നും മോദി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സൈനിക വിഭാഗങ്ങളെ മോദി അഭിനന്ദിക്കുകയും ചെയ്തു
എസ്.രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ് ഐയ്ക്ക് സ്ഥലം മാറ്റം

എസ്.രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ് ഐയ്ക്ക് സ്ഥലം മാറ്റം

ദേവികുളം എം.എല്‍.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ് ഐ പി ജെ വര്‍ഗീസിനെ കട്ടപ്പനയിലേക്കാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ വര്‍ഗീസിന്‍റെ അഞ്ചാമത്തെ സ്ഥലംമാറ്റമാണിത്. എന്നാല്‍ ഇത് പ്രതികാര നടപടിയല്ലെന്നും എസ്‌.ഐ സ്ഥലം മാറ്റത്തിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കുടവയറും തടിയും കുറക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍

കുടവയറും തടിയും കുറക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ദൈനം ദിന ജീവിതത്തില്‍ നമ്മള്‍ ശ്രദ്ധിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി എത്ര വലിയ കുടവയറിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ എന്ന് നോക്കാം.

ബിഷപ്പിന്‍റെ അറസ്റ്റ്; തീരുമാനം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമെന്ന് എസ്പി

ബിഷപ്പിന്‍റെ അറസ്റ്റ്; തീരുമാനം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമെന്ന് എസ്പി

കോട്ടയം എസ്​. പി എസ്​. ഹരിശങ്കറാണ് ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മാത്രമേ ബിഷപ്പിനെ അറസ്​റ്റ്​ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരിക്കുന്നത്. ബിഷപ്പിനെ മൂന്നാം ദിവസമായ ഇന്നും ചോദ്യം ചെയ്യുന്നുണ്ട്. ബിഷപ്പി​​െൻറ മൊ​ഴിയിൽ ചില കാര്യങ്ങളിൽക്കൂടി വ്യക്​തത വരുത്താനുള്ളതായും അന്വേഷണ സംഘം അറിയിച്ചു
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more