Short News

ചിലരെ നമ്മുക്ക് പരിചയപ്പെടാം.

ചിലരെ നമ്മുക്ക് പരിചയപ്പെടാം.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്ന നേതാക്കന്മാരില്‍ പ്രമുഖരുടെ എല്ലാം പേരുകള്‍ നമ്മള്‍ക്കറിയാം. അവരില്‍ ഒട്ടുമിക്കവരുടെയും ചരിത്രം നമ്മള്‍ പടിച്ചിട്ടുമുണ്ട്. എന്നാല്‍ സ്വന്തം നാടിനു വേണ്ടി പോരാടിയിട്ടും അറിയപ്പെടാതെ പോയ സ്വാതന്ത്യ്രസമരസേനാനികളുണ്ട്. ഒരുപക്ഷെ ഒരു ചരിത്രത്താളുകളിലും അവരുടെ പോരാട്ടങ്ങളുടെ കഥ എഴുതപ്പെട്ടിട്ടില്ല.

മൻമർസിയാനിലെ പുതിയ ലിറിക്കൽ വീഡിയോ എത്തി

മൻമർസിയാനിലെ പുതിയ ലിറിക്കൽ വീഡിയോ എത്തി

അഭിഷേക് ബച്ചന്‍, തപ്‌സി പന്നു, വിക്കി കൗശല്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മൻമർസിയാൻ. ഈ ചിത്രത്തിലെ ചോഞ്ച് ലാധിയാന്‍ എന്ന് തുടങ്ങുന്ന ഗാനത്തിൻറെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഹര്‍ഷദീപ് കൗറും ജാസിം ശര്‍മ്മയും കൂടിയാണ്. ഗാനത്തിന് വരികളെഴുതിയത് ഷെല്ലിയാണ്. ത്രികോണ പ്രണയകഥയാണ് മൻമർസിയാൻ
ദീപിക രൺബീർ വിവാഹം സ്ഥിരീകരിച്ച് കബീർ ബേഡി

ദീപിക രൺബീർ വിവാഹം സ്ഥിരീകരിച്ച് കബീർ ബേഡി

നടന്‍ കബീര്‍ ബേഡിയാണ് താര ജോഡി രണ്‍വീര്‍ സിങ്ങിൻറേയും ദീപികാ പദുകോണിൻറേയും വിവാഹം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍വച്ച് നവംബർ 20 നാണ് വിവാഹം. വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹം നടന്ന അതേ വേദിയില്‍ വെച്ചാവും വിവാഹം. തുടക്കത്തിൽ ജൂലൈയിൽ വിവാഹിതരാവുമെന്നായിരുന്നു റിപോർട്ടുകളുണ്ടായിരുന്നത്.
സ്മാർട്ട് വില്ലേജ് ഓഫീസുകൾ നാടിന്റെ വികസനം വേഗത്തിലാക്കും: രാജു എബ്രഹാം എംഎൽഎ

സ്മാർട്ട് വില്ലേജ് ഓഫീസുകൾ നാടിന്റെ വികസനം വേഗത്തിലാക്കും: രാജു എബ്രഹാം എംഎൽഎ

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുന്നതിലൂടെ നാടിന്റെ വികസനം വേഗത്തിലാക്കാൻ കഴിയുമെന്ന് രാജു എബ്രഹാം എംഎൽഎ പറഞ്ഞു . അയിരൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ. സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ കാലതാമസം കൂടാതെ സേവനങ്ങൾ ലഭ്യമാകും.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more