Short News

ഇങ്ങനൊരു ഇന്ത്യ തങ്ങൾക്കാവശ്യമില്ലെന്ന് രാഹുൽ ഗാന്ധി

ഇങ്ങനൊരു ഇന്ത്യ തങ്ങൾക്കാവശ്യമില്ലെന്ന് രാഹുൽ ഗാന്ധി

നിലവില്‍ ദളിതുകള്‍ക്ക് ഇടമില്ലെന്നും ഇങ്ങനെയൊരു ഇന്ത്യ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ജന്തര്‍മന്ദറിലെ ദളിത് ഐക്യദാര്‍ഢ്യ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി പ്രധാമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചത്.ദളിതുകള്‍ക്കെതിരായി ചിന്തിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ദളിതുകളെ തകര്‍ക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും രാഹുൽ ആരോപിച്ചു 
സുയ് ദാഗയുടെ ട്രെയിലറെത്തി

സുയ് ദാഗയുടെ ട്രെയിലറെത്തി

അനുഷ്​ക ശർമയും വരുൺ ധവാനും ആദ്യമായി ഒരുമിക്കുന്ന ബോളിവുഡ്​ ചിത്രമാണ് സുയ് ദഗാ മെയ്ഡ് ഇൻ ഇന്ത്യ. ശരത്​ ഖതരിയയാണ് ചിത്രം സംവിധാനം ചെയ്കിരിക്കുന്നത്. ചിത്രത്തിൻറെ നിർമ്മാണം മനീഷ് ശർമ്മയാണ്. കൈത്തറി വ്യവസായത്തിൻറെ ഉന്നമനവുമായി ബന്ധപ്പെട്ട ചിത്രമാണ് സുയ് ദാഗ. കേന്ദ്രസർക്കാരിൻരെ മെയ്ക്ക് ഇൻ ഇന്ത്യയും ഇതിൽ വിഷയമാവുന്നുണ്ട്.  
സപ്ലൈകോയിൽ ഓൺലൈൻ സംവിധാനം നടപ്പാക്കും മന്ത്രി  പി തിലോത്തമൻ

സപ്ലൈകോയിൽ ഓൺലൈൻ സംവിധാനം നടപ്പാക്കും മന്ത്രി പി തിലോത്തമൻ

സംസ്ഥാനത്തെ എല്ലാ സപ്ലൈകോയിലും ഓൺലൈൻ സംവിധാനം നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും സപ്ലൈകോയുടെ ഒരു ഔട്ട്‌ലെറ്റെങ്കിലും ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൈപ്പട്ടൂരിൽ സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 1600ഓളം സപ്ലൈകോ ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

ജിയോ ജിഗാഫൈബര്‍ ബുക്കിംഗ് ഓഗസ്റ്റ് 15 മുതൽ

ജിയോ ജിഗാഫൈബര്‍ ബുക്കിംഗ് ഓഗസ്റ്റ് 15 മുതൽ

രാജ്യത്തെ ടെലികോം രംഗത്ത് മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്ന ജിയോ അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വീസായ ജിയോ ഗിഗാ ഫൈബര്‍ ആഗസ്റ്റ് 15നാണ് ഔദ്യോഗികമായി അവതരിപ്പിക്കുക. 1100 നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ജിയോ ഫൈബർ കിട്ടുക. കേരളത്തിൽ ആദ്യഘട്ടത്തിൽ 288 സ്ഥലങ്ങളിലും അവതരിപ്പിക്കും  
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more