Short News

സംവരണമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഗുജറാത്തില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍

സംവരണമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഗുജറാത്തില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍

ഒബിസി സംവരണത്തിനായി ഹാർദിക് പട്ടേൽ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് സംവരണേതര സമുദായങ്ങളിലെ വിദ്യാർഥികൾക്ക് ഗുജറാത്ത് സർക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റഞ്ഞപലിശക്ക് വിദ്യാഭ്യാസ വായ്പ, മെസ് ഫീസ്, മത്സരപരീക്ഷാ പരിശലന സഹായം തുടങ്ങിയവയാണ് സര്‍ക്കാര്‍ നല്‍കാനുദ്ദേശിക്കുന്നത്. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കാണ് ആനുകൂല്യം
മഴക്കെടുതി, സര്‍ക്കാറിനെതിരെതിരെ ഉമ്മന്‍ചാണ്ടി

മഴക്കെടുതി, സര്‍ക്കാറിനെതിരെതിരെ ഉമ്മന്‍ചാണ്ടി

മഴക്കെടുതി നേരിടാനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തങ്ങള്‍ കാര്യക്ഷമമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം. മലപ്പുറത്ത് ദുരിതാശാശ്വാസ ക്യാമ്പുകള്‍ സന്നദ്ധ സംഘടനകളുടെ സഹായംകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സൗജന്യറേഷനും അടിയന്തിര സഹായങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കനത്ത മഴ; ഓണപ്പരീക്ഷകൾ മാറ്റിവെച്ചു...പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കനത്ത മഴ; ഓണപ്പരീക്ഷകൾ മാറ്റിവെച്ചു...പുതുക്കിയ തീയതി പിന്നീട് അറിയിക്കും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 31 ന് ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാനത്തെ മിക്ക സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കനത്ത മഴ റോഡുകൾ വെള്ളത്തിൽ മുങ്ങി,പലയിടങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴ റോഡുകൾ വെള്ളത്തിൽ മുങ്ങി,പലയിടങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ മഴയെ തുടര്‍ന്നു വടകരയുടെ വിവിധ ഭാഗങ്ങളിലുള്ള റോഡുകള്‍ വെള്ളത്തിനടിയിലായി. വടകരയില്‍ നിന്ന്‍ വില്ല്യാപ്പള്ളി ആയഞ്ചേരിവഴി കുറ്റ്യാടിയിലേക്ക് പോകുന്ന റോഡിലാണ് വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറിയത്. പുത്തൂര്‍, വള്ളിയാട്, ആയഞ്ചേരി എന്നിവിടങ്ങളിലാണ് റോഡില്‍ വെള്ളം കയറിയതിനെ തുടർന്ന് വാഹന ഗതാഗതത്തിന് പ്രയാസം സൃഷ്ടിച്ചു.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more