Short News

ഉന്നതർക്ക് സർക്കാർ ചെലവിൽ ഫസ്റ്റ്ക്ലാസ് വിമാനയാത്ര വിലക്കി ഇമ്രാൻ ഖാൻ

ഉന്നതർക്ക് സർക്കാർ ചെലവിൽ ഫസ്റ്റ്ക്ലാസ് വിമാനയാത്ര വിലക്കി ഇമ്രാൻ ഖാൻ

പാകിസ്താൻറെ ഭരണ സിരാകേന്ദ്രങ്ങളിലിരിക്കുന്ന താനടക്കമുള്ള ഉന്നതര്‍ സര്‍ക്കാര്‍ ചെലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിനെയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിലക്കിയിരിക്കുന്നത്. പ്രധാനമന്ത്രി, പ്രസിഡൻറ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, അസംബ്ലി സ്പീക്കൾ തുടങ്ങിയവർക്കൊക്കെ ഇത് ബാധകമാണ്. ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാക് മന്ത്രിസഭയാണ് ഇത് തീരുമാനിച്ചത്
പ്രളയക്കെടുതി: വിദ്യാലയങ്ങളിലെ ധനസമാഹരണം, ഇടുക്കിയില്‍ ലഭിച്ചത് 28.75 ലക്ഷം രൂപ!

പ്രളയക്കെടുതി: വിദ്യാലയങ്ങളിലെ ധനസമാഹരണം, ഇടുക്കിയില്‍ ലഭിച്ചത് 28.75 ലക്ഷം രൂപ!

ജില്ലയിലെ ഹയര്‍സെക്കണ്ടറിവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 28.75 ലക്ഷം രൂപ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഈ മാസം 11,12 തിയതികളിലായാണ് ധനമസമാഹരണം നടന്നത്. 550 ത് സ്‌കൂളുകളില്‍ നിന്നായി 28,75555 രൂപ ഇതുവരെ ലഭിച്ചു

നിർമല സീതാരാമനെതിരെ രാഹുൽ ഗാന്ധി

നിർമല സീതാരാമനെതിരെ രാഹുൽ ഗാന്ധി

റഫാല്‍ വിമാന ഇടപാടിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതിരോധ മന്ത്രി നിർമല സീതാരാമനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. റഫേൽ മന്ത്രി ഉടൻ രാജിവെക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. റഫാല്‍ വിമാനങ്ങള്‍ സ്വന്തമായി നിര്‍മിക്കാന്‍ ഹിന്ദുസ്ഥാന്‍ എയനോട്ടിക്‌സ് ലിമിറ്റഡിന് കഴിയുമായിരുന്നെന്ന എച്ച്എഎല്‍ മുന്‍ മേധാവി ടിഎസ് രാജുവിൻറെ വെളിപ്പെടുത്തലിനെ തുടർന്നാണ്  ട്വീറ്റ്  
യുഡിഎഫ് കൺവീനറായി ബെന്നി ബെഹ്നാനെ തിരഞ്ഞെടുത്തു

യുഡിഎഫ് കൺവീനറായി ബെന്നി ബെഹ്നാനെ തിരഞ്ഞെടുത്തു

ഐക്യജനാധിപത്യ മുന്നണിയുടെ പുതിയ കൺവീനറായി മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബഹനാനെ തിരഞ്ഞെടുത്തതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അറിയിച്ചത്. യുഡിഎഫ് ഘടകകക്ഷികലോട് അഭിപ്രായം ചോദിച്ച ശേഷമാണ് തീരുമാനമെന്നും ചെന്നിത്തല വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനായ ബെന്നി ബെഹ്നാൻ തൃക്കാക്കര മുൻ എംഎൽഎ കൂടിയാണ്.     
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more