Short News

എസി റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ താമസമെടുക്കും

എസി റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ താമസമെടുക്കും

ആലപ്പുഴയെയും-ചങ്ങനാശ്ശേരിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എസി റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരാഴ്ചയിലധികം സമയം എടുക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്. 46 ദിവസത്തിനിടയില്‍ നാല് ദിവസം മാത്രമേ കെഎസ്ആര്‍ടിസിയ്ക്ക് ഇതുവഴി സര്‍വീസ് നടത്തുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. വെള്ളം ഇറങ്ങാത്തതാണ് ഗതാഗത തടസ്സത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു 
കൈക്കൂലി വാങ്ങിയ കൃഷിവകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടി

കൈക്കൂലി വാങ്ങിയ കൃഷിവകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടി

വസ്തുസംബന്ധമായ സര്‍ട്ടിഫിക്കറ്റിന് 10000 രൂപ കൈക്കൂലി വാങ്ങിയ കൃഷി വകുപ്പ് ഫീല്‍ഡ് ഓഫീസറായ ജോസഫിനെയാണ് കാക്കനാട് കളക്ട്രേറ്റില്‍ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. വസ്തു ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിനായി ജോസഫിനെ സമീപിച്ച മൂവാറ്റുപുഴയിലെ വെട്ടുകാട്ടില്‍ സിനിമാ കോംപ്ലക്സിൻറെ ഉടമകളോട് ജോസഫ് ഒരുലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 
കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാവാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പാലക്കാട്, ഇടുക്കി, വയനാട് എന്നീ മൂന്ന് ജില്ലകളിലാണ് അതിശക്തമായ മഴ ഉണ്ടാവുക എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവിടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു 
റോയൽ എൻഫീൽഡിൻറെ ഇരട്ടക്കുട്ടികളെത്തി

റോയൽ എൻഫീൽഡിൻറെ ഇരട്ടക്കുട്ടികളെത്തി

ബുള്ളറ്റ് പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന പുതിയ കോണ്‍ടിനൻറല്‍ ജിടി 650, ഇൻറര്‍സെപ്റ്റര്‍ 650 മോഡലുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. പാരലല്‍ ട്വിന്‍ എന്‍ജിനുമായി എത്തുന്ന ഈ ബൈക്കുകൾ വിപണിയിൽ വിജയം നേടുമെന്നാണ് പ്രതീക്ഷ. മുതിര്‍ന്ന റൈഡര്‍മാരെ ലക്ഷ്യമിട്ടാണ് ഇത് പ്രധാനമായും ഇറക്കിയിരിക്കുന്നത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more