Short News

കേന്ദ്രത്തിനെതിരെ ബിനോയ് വിശ്വം കോടതിയിൽ

കേന്ദ്രത്തിനെതിരെ ബിനോയ് വിശ്വം കോടതിയിൽ

പ്രളയബാധിത കേരളത്തിൻറെ പുനര്‍നിര്‍മാണത്തിന് വിദേശ ധനസഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെയാണ് സിപിഐ നേതാവ് ബിനോയ് വിശ്വം സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. നാശനഷ്ടം കണക്കാക്കുന്നതിനു മുമ്പ് സഹായം നിഷേധിച്ചത് നിയമവിരുദ്ധമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. നിലവിൽ കേരളത്തിലുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നു
ബേസിൽ ജോസഫ് ബിജു മേനോനെ നായകനാക്കി സിനിമ ചെയ്യുന്നു

ബേസിൽ ജോസഫ് ബിജു മേനോനെ നായകനാക്കി സിനിമ ചെയ്യുന്നു

ഗോദ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങൾക്ക്​ ശേഷം വരുന്ന ബേസിൽ ചിത്രമായിരിക്കും ബിജു മേനോൻ നായകനായ പുതിയ ചിത്രം. ദേശീയ സംസ്ഥാന പുരസ്​കാരങ്ങൾ നേടിയ തൊണ്ടിമുതലും ദൃക്​സാക്ഷിയും എന്ന ചിത്രത്തി​​ന്‍റെ എഴുത്തുകാരനായ സജീവ് പാഴൂരാണ്​ ബേസിൽ ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിക്കുന്നത്. ഹാസ്യത്തിന്​ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കി.
ബോളിവുഡ്​ സിനിമയ്ക്ക്​ ട്രോളുമായി പാകിസ്​താ​ന്‍

ബോളിവുഡ്​ സിനിമയ്ക്ക്​ ട്രോളുമായി പാകിസ്​താ​ന്‍

പാകിസ്​താ​​ന്‍റെ രഹസ്യാന്വേഷണ സംലടനയായ ഐ.എസ്​.​ഐയുടെ ആസ്ഥാനമെന്ന​ രീതിയിൽ ലാഹോറിലെ ​ഐ.ടി പാർക്ക്​ സിനിമയിൽ കാണിച്ചതാണ്​ ട്രോളിന് അടിസ്ഥാനം. നവാസുദ്ദീൻ സിദ്ധിഖി​, മിഥുൻ ചക്രബർത്തി എന്നിവരഭിനയിച്ച ജീനിയസ്​ എന്ന ചിത്രത്തിലാണ് ഐ.ടി പാർക്ക്​ ​ഐ.എസ്​.​ഐ ആസ്ഥാനമായത്. കംപ്യൂട്ടർ ശാസ്​ത്രജ്ഞനായ ഉമർ സെയ്​ഫ്​ തെറ്റ്​ ചൂണ്ടിക്കാട്ടി വീഡിയോ പോസ്​റ്റ് ചെയ്തതാണ് ട്രോളുകള്‍ക്ക് ആരംഭം കുറിച്ചത്.
നസ്രിയയെ വിടാതെ ചേര്‍ത്തു പിടിച്ച് പ്രസംഗിച്ച് ഫഹദ്

നസ്രിയയെ വിടാതെ ചേര്‍ത്തു പിടിച്ച് പ്രസംഗിച്ച് ഫഹദ്

സൈബര്‍ സുരക്ഷ സംബന്ധിച്ച സമ്മേളനം 'കൊക്കൂണ്‍ -11' ന്റെ പ്രചാരണ പരിപാടിയിക്കായി കൊച്ചി ഇന്‍ഫോ പാര്‍ക്കിലെത്തിയ താരദമ്പതിമാരെ ഹര്‍ഷാരവത്തോടെ ടെക്കികള്‍ വരവേറ്റു. കൊക്കൂണിന്റെ ടീസര്‍ വീഡിയോ ഉദ്ഘാടനത്തിന് ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങാനൊരുങ്ങിയ നസ്രിയയെ ഫഹദ് പിടികൂടിയ ശേഷം ചേര്‍ത്തു നിര്‍ത്തിയാണ് പ്രസംഗിച്ചത്. ഹൈടെക്കായ എല്ലാ മേഖലകളിലും തട്ടിപ്പ് വര്‍ധിച്ചതായി ഫഹദ് ചൂണ്ടിക്കാട്ടി.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more