Short News

കൊച്ചിയിൽ കപ്പലിടിച്ചു തകർന്ന ബോട്ടിലെ 9 പേർക്കായി തെരച്ചിൽ പുരോഗമിക്കുന്നു

കൊച്ചിയിൽ കപ്പലിടിച്ചു തകർന്ന ബോട്ടിലെ 9 പേർക്കായി തെരച്ചിൽ പുരോഗമിക്കുന്നു

മുനമ്പം തീരത്തുനിന്ന് 44 കി.മീ. അകലെ പുറംകടലിൽനിന്ന് തകർന്ന ബോട്ടിലെ ഒൻപതു പേർക്കായി തെരച്ചിൽ തുടരുന്നു. തൃശ്ശൂർ നാട്ടികയ്ക്കും ചേറ്റുവയ്ക്കും പടിഞ്ഞാറ് തീരത്തു ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ‘ഓഷ്യാനിക്' എന്ന ബോട്ടാണ് തകർന്നത്. മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. 14 പേരുണ്ടായിരുന്ന ബോട്ടിലെ രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഒറ്റക്കെട്ടായി കണ്ണൂര്‍; സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനം

ഒറ്റക്കെട്ടായി കണ്ണൂര്‍; സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനം

കൈയിലെ കുഞ്ഞുസഞ്ചികളിലും പെട്ടികളിലും മുതല്‍ വലിയ വണ്ടികളില്‍ വരെ അവശ്യസാധനങ്ങളുമായി മനുഷ്യസ്നേഹികള്‍ ഇടതടവില്ലാതെ എത്തുകയാണ് കണ്ണൂര്‍ കലക്ടറേറ്റില്‍. കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാകട്ടെ ഞായറിന്റെ ആലസ്യമില്ലാതെ ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും വിദ്യാര്‍ഥികളുമടക്കം സാധനങ്ങള്‍ തരംതിരിച്ച് പായ്ക്കറ്റുകളിലാക്കുന്ന തിരക്കിലും.

പ്രളയക്കെടുതിക്കിടയിൽ അശ്ലീല കമൻറിട്ട ലുലു ഗ്രൂപ്പ് ജീവനക്കാരനെ പിരിച്ച് വിട്ടു

പ്രളയക്കെടുതിക്കിടയിൽ അശ്ലീല കമൻറിട്ട ലുലു ഗ്രൂപ്പ് ജീവനക്കാരനെ പിരിച്ച് വിട്ടു

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമൻറിട്ട കോഴിക്കോട് സ്വദേശിയായ രാഹുൽ സി.പി പുത്തലാത്തിനെയാണ് പിരിച്ചുവിട്ടതായി ലുലു ഒമാൻ അധികൃതർ അറിയിച്ചത്. സാനിറ്ററി നാപ്കിന്നുകൾ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റിന് കീഴെ കുറച്ച് ഗർഭ നിരോധന ഉറകൾ കൂടി അയക്കൂ എന്നായിരുന്നു ഇയാൾ കമൻറ് ചെയ്തത്. ഇയാൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രതിഷേധം ഉണ്ടായിരുന്നു  
മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി

രക്ഷാ പ്രവര്‍ത്തനം അവസാന ഘട്ടത്തിലെത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇനി ശ്രദ്ധ നൽകുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായിരിക്കും. രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഇന്ധത്തിന് പുറമേ പ്രതിദിനം 3000 രൂപയും നൽകും. രക്ഷാപ്രവര്‍ത്തനത്തില്‍ ബോട്ട് നഷ്ടപ്പെട്ടവര്‍ക്കും കേടുപാടുകള്‍ സംഭവിച്ച ബോട്ടുകള്‍ക്കും നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more