Short News

ഇ പി ജയരാജന് വ്യവസായ-കായിക വകുപ്പുകൾ

ഇ പി ജയരാജന് വ്യവസായ-കായിക വകുപ്പുകൾ

ബന്ധുനിയമന വിവാദത്തിൽ വിജിലൻസ്​ കുറ്റവിമുക്തനാക്കിയ ഇ.പി ജയരാജന്​ വ്യവസായം, കായിക വകുപ്പുകൾ നൽകാനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. സിപിഐയ്ക്ക് ചീഫ് വിപ്പ് സ്ഥാനം നൽകാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും വ്യത്യാസം വന്നേക്കുമെന്നാണ് വിവരം
അജിത്ത് വഡേക്കറെ കുംബ്ലെയും അസ്ഹറുദ്ദീനും അനുസ്മരിച്ചു

അജിത്ത് വഡേക്കറെ കുംബ്ലെയും അസ്ഹറുദ്ദീനും അനുസ്മരിച്ചു

തങ്ങളുടെ കരിയര്‍ തിരികെ കിട്ടാന്‍ കാരണം അജിത്ത് വഡേക്കറാ​ണ്. പിതൃതുല്യനായ ഒരാളെയാണ് നഷ്ടമായിരിക്കുന്നത്. ടീമിലെല്ലാര്‍ക്കും ഒരു പരിശീലകനേക്കാള്‍ മുകളിലായിരുന്നു അദ്ദേഹമെന്ന് കുംബ്ലെ ട്വിറ്ററില്‍ പറഞ്ഞു. 1990ല്‍ ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ ടീമില്‍ നിന്ന് പുറത്തായ അനില്‍ കുംബ്ലെയ്ക്ക് വീണ്ടും ടീമില്‍ അവസരം കൊടുത്തത് 1992-1993 കാലത്ത് അജിത്ത് വഡേക്കര്‍ പരിശീലകസ്ഥാനത്തെത്തിയപ്പോഴാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിൻറെ പരമാവധി ശേഷിയും കഴിഞ്ഞു

മുല്ലപ്പെരിയാർ അണക്കെട്ടിൻറെ പരമാവധി ശേഷിയും കഴിഞ്ഞു

മുല്ലപ്പെരിയാർ അണക്കെട്ടിൽ അനുവദനീയമായ പരമാവധി ശേഷിയും പിന്നിട്ട് 142.30 അടിയിലേക്കെത്തി. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിൻറെ സ്പില്‍വേ പുലർച്ചയ്ക്ക് രണ്ടരയ്ക്കാണ് തുറന്നത്. ജലനിരപ്പ് 142 അടിയിലേയ്ക്ക് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു സ്പിൽവേ തുറന്നത്. ഇതോടെ ഇടുക്കി അണക്കെട്ടിൽ നിന്നും പുറത്ത് വിടുന്ന ജലത്തിൻറെ അളവ് സെക്കൻറില്‍ 15 ലക്ഷം ഘനമീറ്ററായി ഉയർത്തിയിട്ടുണ്ട്. 
പ്രളയ ബാധിതർക്കായി സ്വന്തം വീട് നൽകി ടൊവിനോ

പ്രളയ ബാധിതർക്കായി സ്വന്തം വീട് നൽകി ടൊവിനോ

തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ തൻറെ വീട്ടില്‍ അപകടകരമായ തരത്തില്‍ വെള്ളം പൊങ്ങിയിട്ടില്ലെന്നും സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും ഇവിടേക്ക് വരാമെന്നും നടൻ ടൊവിനോ തോമസ് അറിയിച്ചു. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാനുള്ള സൌകര്യങ്ങൾ ഒരുക്കാമെന്നും എന്നാൽ ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്നും ടൊവിനോ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more