Short News

അമിതവില ഈടാക്കി;സൂപ്പർമാർക്കറ്റിൽ നിന്നും പച്ചക്കറിയും മുട്ടയും പിടിച്ചെടുത്തു

അമിതവില ഈടാക്കി;സൂപ്പർമാർക്കറ്റിൽ നിന്നും പച്ചക്കറിയും മുട്ടയും പിടിച്ചെടുത്തു

അമിത വില ഈടാക്കിയതിനെ തുടര്‍ന്ന് തൃശൂര്‍ താലൂക്ക് പെരിങ്ങോട്ടുകരയിലെ സമൃദ്ധി സൂപ്പര്‍ മാർക്കറ്റിൽ നിന്നാണ് 3436 കിലോഗ്രാം പച്ചക്കറിയും 792 കോഴിമുട്ടകളും ജില്ലാ സപ്ലൈസ് വകുപ്പ് പിടിച്ചെടുത്ത് ദുരിതാശ്വാസ ക്യാംപുകളിലേക്ക് വിതരണം ചെയ്തത്. ഈ മാസം 21,22 തിയതികളിലായി ജില്ലയിലെ 44 പലചരക്ക് കടകള്‍,55 പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ജില്ലാ സപ്ലൈ വകുപ്പ് പരിശോധന നടത്തിയിരുന്നു
കണ്ണൂർ വിമാനത്താവളത്തിൽ വലിയ യാത്രാവിമാനം വ്യാഴാഴ്ചയെത്തും

കണ്ണൂർ വിമാനത്താവളത്തിൽ വലിയ യാത്രാവിമാനം വ്യാഴാഴ്ചയെത്തും

പരീക്ഷണ പറക്കിലിൻറെ ഭാഗമായാണ് വലിയ യാത്രാവിമാനം വ്യാഴാഴ്ച കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണ് വ്യാഴാഴ്ച ഇറങ്ങുക. വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുന്നതിനുള്ള അവസാന കടമ്പയാണ് വ്യാഴാഴ്ച നടക്കുന്ന പരീക്ഷണ പറക്കൽ. മൂന്ന് മണിക്കൂറോളം പരീക്ഷണ പറക്കൽ തുടരും
പ്രധാനമന്ത്രിയായാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയായാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ആയാൽ താൻ ആദ്യം ഒപ്പിടുന്നത് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ലഭിക്കുന്നതിന് വേണ്ടിയായിരിക്കുമെന്ന് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി വ്യക്തമാക്കി. നാലുവര്‍ഷത്തെ ബിജെപി ഭരണത്തിലൂടെ മോദി കോര്‍പ്പറേറ്റ് മേഖലകളെ ഉപയോഗിച്ച് രാജ്യം കൊള്ളയടിക്കാനാണ് ശ്രമിച്ചതെന്നും റഫേൽ ഇടപാടിലൂടെ അനിൽ അംബാനിയെ കൂട്ടു പിടിച്ച് അഴിമതി നടത്തിയെന്നും രാഹുൽ ആരോപിച്ചു
ചുരക്കയുടെ ഉപയോഗം ഇങ്ങനെയെങ്കില്‍

ചുരക്കയുടെ ഉപയോഗം ഇങ്ങനെയെങ്കില്‍

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും നമ്മുടെ ഭക്ഷണശീലം കൊണ്ട് ഉണ്ടാവുന്നുണ്ട്. പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്ന അവസ്ഥകളാണ് ഉണ്ടാവുന്നത്. ചുരക്കയുടെ ഉപയോഗവും ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ ചുരക്ക ഉപയോഗിക്കുമ്പോള്‍ അത് ചിലപ്പോള്‍ നമ്മുടെ മരണത്തിന് വരെ കാരണമാകുന്നു.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more