ഗായകന് സ്വന്തമാക്കിയ കസ്റ്റം മെയിഡ് യെസ്ഡി റോഡ്സ്റ്റര്‍
ഓട്ടോമൊബൈൽസ്
- 2 hr, 25 min ago
പ്രശസ്ത പഞ്ചാബി ഗായകനും കവിയുമായ സതീന്ദര്‍ സര്‍താജ് ജാവ യേസ്ഡി ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ കസ്റ്റം മെയ്ഡ് 'യേസ്ഡി റോഡ്സ്റ്റര്‍' ബൈക്ക് സ്വന്തമാക്കി. ഉത്തരേന്ത്യന്‍ വിപണികളില്‍ വലിയ തരംഗമായി മാറുന്ന പ്രീമിയം ക്രൂയിസര്‍ മോഡലാണിത്. യെസ്ഡി ബ്രാന്‍ഡുമായി താരത്തിനുള്ള ദീര്‍ഘകാലത്തെ ആത്മബന്ധം വ്യക്തമാക്കുന്നതാണ് ഈ പുതിയ ലോഗോ പതിപ്പ്. 2023-ല്‍ പുറത്തിറങ്ങിയ തന്റെ പ്രശസ്തമായ 'യേസ്ഡി' എന്ന മ്യൂസിക് ട്രാക്കില്‍ സ്വന്തം വിന്റേജ് പാസ്റ്റല്‍ ഗ്രീന്‍ ഡി250 ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ച് സതീന്ദര്‍ ഐതിഹാസിക ബ്രാന്‍ഡിന് ആദരമര്‍പ്പിച്ചിരുന്നു.