Short News

27നും 28നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപോര്‍ട്ട്

27നും 28നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപോര്‍ട്ട്

ഓഗസ്റ്റ് 27, 28 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ പശ്ചിമബംഗാൾ തീരത്തിനടുത്ത് 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളത് കണക്കിലെടുത്താണിത്. 27-ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലും 28-ന് മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യത
പിഎന്‍ബി ഉള്‍പ്പടെ മൂന്നു ബാങ്കുകൾ ലയിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

പിഎന്‍ബി ഉള്‍പ്പടെ മൂന്നു ബാങ്കുകൾ ലയിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ആന്ധ്ര ബാങ്ക് എന്നിവയാണ് ലയിച്ചൊന്നാകാൻ നീക്കം നടക്കുന്നത്. ചെറു ബാങ്കുകള്‍ ലയിപ്പിച്ച് ബാങ്കിങ് മേഖല ശക്തിപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍തന്നെ ലയനം പൂര്‍ത്തിയാക്കി 2019 ഏപ്രിലില്‍ ഒറ്റ ബാങ്കായി പ്രവര്‍ത്തനം തുടങ്ങാനുളള നടപടികളുമായാണ് അധികൃതർ മുന്നോട്ടു പോകുന്നത്.
പ്രളയക്കെടുതി: വിദ്യാലയങ്ങളിലെ ധനസമാഹരണം, ഇടുക്കിയില്‍ ലഭിച്ചത് 28.75 ലക്ഷം രൂപ!

പ്രളയക്കെടുതി: വിദ്യാലയങ്ങളിലെ ധനസമാഹരണം, ഇടുക്കിയില്‍ ലഭിച്ചത് 28.75 ലക്ഷം രൂപ!

ജില്ലയിലെ ഹയര്‍സെക്കണ്ടറിവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 28.75 ലക്ഷം രൂപ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഈ മാസം 11,12 തിയതികളിലായാണ് ധനമസമാഹരണം നടന്നത്. 550 ത് സ്‌കൂളുകളില്‍ നിന്നായി 28,75555 രൂപ ഇതുവരെ ലഭിച്ചു

നിർമല സീതാരാമനെതിരെ രാഹുൽ ഗാന്ധി

നിർമല സീതാരാമനെതിരെ രാഹുൽ ഗാന്ധി

റഫാല്‍ വിമാന ഇടപാടിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതിരോധ മന്ത്രി നിർമല സീതാരാമനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. റഫേൽ മന്ത്രി ഉടൻ രാജിവെക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. റഫാല്‍ വിമാനങ്ങള്‍ സ്വന്തമായി നിര്‍മിക്കാന്‍ ഹിന്ദുസ്ഥാന്‍ എയനോട്ടിക്‌സ് ലിമിറ്റഡിന് കഴിയുമായിരുന്നെന്ന എച്ച്എഎല്‍ മുന്‍ മേധാവി ടിഎസ് രാജുവിൻറെ വെളിപ്പെടുത്തലിനെ തുടർന്നാണ്  ട്വീറ്റ്  
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more