Short News

ഇടുക്കിയിലെ ജലനിരപ്പ്​ 2401 അടിയിലെത്തി

ഇടുക്കിയിലെ ജലനിരപ്പ്​ 2401 അടിയിലെത്തി

ജലനിരപ്പ്​ 2400 അടിയാകുന്നത്​ വരെ ഇടുക്കി ചെറുതോണി അണക്കെട്ടി​​​​​ന്‍റെ ഷട്ടറുകൾ അടക്കില്ല. വൃഷ്​ടിപ്രദേശങ്ങളിലെ മഴ കുറഞ്ഞതിനെ തുടർന്ന്​ ഡാമി​ലേക്കുള്ള നീരൊഴുക്കില്‍​ കുറവ് വന്നിട്ടുണ്ട്. വെള്ളിയാഴ്​ച ജനങ്ങളെ ആശങ്കയിലാക്കി ഒരു ഘട്ടത്തിൽ ഇടുക്കി അണക്കെട്ടി​​​​​ന്‍റെ ജലനിരപ്പ്​ 2401.76 അടിയായിരുന്നു. രാത്രിയോടെ വൃഷ്​ടിപ്രദേശങ്ങളിലെ മഴ കുറഞ്ഞതോടെ ജലനിരപ്പില്‍​ കുറവുണ്ടായി.
പ്രധാനമന്ത്രി കേരളത്തിലേക്ക്

പ്രധാനമന്ത്രി കേരളത്തിലേക്ക്

മഴക്കെടുതി വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. അദ്ദേഹം നേരെ തിരുവനന്തപുരത്തേക്കാണ് എത്തുക. ഇന്ന് രാജ്ഭവനില്‍ തങ്ങുന്ന അദ്ദേഹം ശനിയാഴ്ച്ച കൊച്ചിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. ഹെലികോപ്ടറിലായിരിക്കും സന്ദര്‍ശനം. പിന്നീട് മുഖ്യമന്ത്രിയുമായും സംസ്ഥാന സര്‍ക്കാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തുകയും ചെയ്യും 
ചെങ്ങന്നൂരിനായി അപേക്ഷിച്ച് സജി ചെറിയാന്‍

ചെങ്ങന്നൂരിനായി അപേക്ഷിച്ച് സജി ചെറിയാന്‍

ചെങ്ങന്നൂരില്‍ സംഭവിക്കുക ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാകുമെന്നും ആ പ്രദേശത്ത് അമ്പതിലേറെ പേര്‍ മരിച്ചതായാണ് സൂചനയെന്നും സജി ചെറിയാന്‍ എംഎല്‍എ അറിയിച്ചു. അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ അടുത്ത ദിവസം പതിനായിരത്തിലധികം ശവശരീരങ്ങളായിരിക്കും കാണേണ്ടി വരികയെന്നും അദ്ദേഹം അറിയിച്ചു. മേഖലയില്‍ പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു
ചെങ്ങന്നൂരിലും ചാലക്കുടിയിലും സ്ഥിതി അതിരൂക്ഷമെന്ന് മുഖ്യമന്ത്രി

ചെങ്ങന്നൂരിലും ചാലക്കുടിയിലും സ്ഥിതി അതിരൂക്ഷമെന്ന് മുഖ്യമന്ത്രി

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉള്ളത് ചാലക്കുടിയിലും ചെങ്ങന്നൂരിലുമാണെന്നും ശക്തമായ ഒഴുക്ക് ഇവിടുത്തെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ചാലക്കുടിയിലും ചെങ്ങന്നൂരും കൂടുതല്‍ ഹെലികോപ്റ്ററുകള്‍ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more