Short News

കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ ഗൂഢാലോചന ഉള്ളതായി കെ സുരേന്ദ്രന്‍

കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ ഗൂഢാലോചന ഉള്ളതായി കെ സുരേന്ദ്രന്‍

പ്രളയക്കെടുതി മുതലെടുത്ത് ബി.ജെ.പിയുടെ കേരളത്തിലെ വളർച്ച തടയാൻ ഗൂഢാലോചന നടക്കുന്നുവെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്. ഇതിന് പിന്നില്‍ സിപിഎം ബുദ്ധികേന്ദ്രങ്ങളാണെന്നും ബി.ജെ.പിയെ കേരളത്തിൽ ഒരു തരത്തിലും വളരാൻ അനുവദിച്ചുകൂടാ എന്ന ഗൂഢാലോചനയാണ് നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍റെ ആരോപണം
രാഷ്ട്രീയം പേടിയാണെന്ന് ആമിർഖാൻ

രാഷ്ട്രീയം പേടിയാണെന്ന് ആമിർഖാൻ

താന്‍ ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിനിമയാണ് തൻറെ മേഖലയെന്നും ഒരു പരിപാടിയിലാണ് ആമിർഖാൻ വ്യക്തമാക്കിയത്. രാഷ്ട്രീയത്തോടു താത്പര്യമില്ലെന്നു മാത്രമല്ല ആ ആശയത്തോടു തന്നെ തനിക്ക് പേടിയാണെന്നും രാഷ്ട്രീയത്തിൽ നിന്നും പരാമാവധി ഒഴിഞ്ഞു നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആമിർഖാൻ വ്യക്തമാക്കി. ആളുകളെ എൻറർടെയ്ൻ ചെയ്യാനാണ് തനിക്കിഷ്ടമെന്നും ആമിർഖാൻ വ്യക്തമാക്കി 
മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകനെ പിടികൂടി

മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകനെ പിടികൂടി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബാബുയ ഘോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മമതാ ബാനര്‍ജിയുടെ ചിത്രവും ഒഡീഷ മുഖ്യമന്ത്രി പട്നയിക്കിൻറെ ചിത്രവും ചേർത്ത് വെച്ചാണ് ഇയാൾ മോർഫ് ചെയ്തത്. വേണ്ട സമയത്ത് വിവാഹം കഴിച്ചില്ലെങ്കില്‍ അതിൻറെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നും ഇയാൾ പോസ്റ്റിൽ പറഞ്ഞിരുന്നു
ഇന്ത്യക്കാർ ലജ്ജകൊണ്ട് തലകുനിക്കണമെന്ന് രാഹുൽ ഗാന്ധി

ഇന്ത്യക്കാർ ലജ്ജകൊണ്ട് തലകുനിക്കണമെന്ന് രാഹുൽ ഗാന്ധി

ഹരിയാനയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയത്. ഇന്ത്യയുടെ ഒരു മകള്‍ കൂടി കൂട്ടബലാത്സംഗത്തിനിരയായിരിക്കുകയാണെന്നും ഇന്ത്യക്കാര്‍ ലജ്ജ കൊണ്ട് തലകുനിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി,ഇനിയും നിങ്ങളുടെ മൌനം അനുവദിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more