Short News

ഒക്ടോബര്‍ ഒന്നിനുമുമ്പ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കും

ഒക്ടോബര്‍ ഒന്നിനുമുമ്പ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കും

ഒക്ടോബർ ഒന്നിനോ അതിനുശേഷമോ വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. സംസ്ഥാന സർക്കാരും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും ചേർന്നാണ്‌ തീയതി തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു അറിയിച്ചു. തുടക്കത്തിൽത്തന്നെ മൂന്ന് അന്താരാഷ്ട്ര വിമാന സ‍ര്‍വീസുകള്‍ തുടങ്ങുമെന്നാണ് വിവരം. ഇതിനായി ജെറ്റ് എയർവേസ്, ഗോ എയർ, ഇൻഡിഗോ എന്നീ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്
എറണാകുളത്ത് നിന്നുള്ള ബസ്, ട്രെ‍യ്ൻ സർവിസുകൾ സാധാരണ നിലയിലേക്ക്

എറണാകുളത്ത് നിന്നുള്ള ബസ്, ട്രെ‍യ്ൻ സർവിസുകൾ സാധാരണ നിലയിലേക്ക്

എറണാകുളത്ത് നിന്നുള്ള ബസ്, ട്രെ‍യ്ൻ സർവിസുകൾ സാധാരണ നിലയിലേക്ക്. ദേശീയപാതയിലെ വെള്ളക്കെട്ടിനെ തുടർന്നു നിർത്തിവച്ച കെഎസ്ആർടിസി സർവീസുകൾ ഇന്നലെ പുലർച്ചെ മൂന്നിനു പുനരാരംഭിച്ചു. അങ്കമാലിയിലും ആലുവയിലും റോഡിൽ വെള്ളം കയറിയതിനെ തുടർന്നു കഴിഞ്ഞ 15 മുതൽ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്നു വടക്കൻ മേഖലകളിലേക്കുള്ള സർവീസ് നിർത്തി വച്ചിരുന്നു.

രക്ഷാപ്രവർത്തനം തുടരുന്നു; കുട്ടനാട്ടിൽ കുടുങ്ങിക്കിടക്കുന്നവർ നിരവധി പേർ

രക്ഷാപ്രവർത്തനം തുടരുന്നു; കുട്ടനാട്ടിൽ കുടുങ്ങിക്കിടക്കുന്നവർ നിരവധി പേർ

രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ ആളൊഴിഞ്ഞ നാടായി കുട്ടനാട് മാറുന്നു. ഒന്നര ലക്ഷത്തിലേറെപ്പേരാണു കുട്ടനാട്ടിൽനിന്നു പലായനം ചെയ്തത്. ഒരാൾ പൊക്കത്തിലേറെ വെള്ളമുള്ള ചെറിയ ഇടവഴികൾക്കുള്ളിലാണ് ഒറ്റപ്പെട്ടുപോയവരിൽ ഭൂരിഭാഗവും കഴിയുന്നത്. ആലപ്പുഴ, തകഴി, ചങ്ങനാശേരി എന്നീ മൂന്നു കരകളിലേക്കാണു കുട്ടനാട്ടുകാരെ എത്തിക്കുന്നത്.

പ്രളയത്തില്‍ കേരളത്തിനായി ഒരുമിച്ച് ബോളിവുഡും

പ്രളയത്തില്‍ കേരളത്തിനായി ഒരുമിച്ച് ബോളിവുഡും

പ്രളയക്കെടുതിയില്‍ കേരളത്തിനൊപ്പം കൈത്താങ്ങായി നില്‍ക്കുകയാണ് ബോളിവുഡും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറുള്‍പ്പടെയാണ് അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യാ ബാലന്‍, സംവിധായകര്‍ കരണ്‍ ജോഹര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്ക് വെച്ചിരിക്കുന്നത്. നേഹ ശര്‍മ്മ, കാര്‍ത്തിക് ആര്യന്‍, നേഹ ദൂപിയ, അനുരാഗ് കശ്യപ്, സുനില്‍ ഷെട്ടി ,മേഘ ഗുല്‍സാര്‍ തുടങ്ങിയവരും കേരളത്തിനൊപ്പമുണ്ട്
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more