Short News

പിതൃമോക്ഷം തേടി പതിനായിരങ്ങള്‍

പിതൃമോക്ഷം തേടി പതിനായിരങ്ങള്‍

കര്‍ക്കടകവാവ് ദിനത്തോട് അനുബന്ധിച്ച് പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. മഴ വകവെയ്ക്കാതെ മണ്‍മറഞ്ഞ പിതൃക്കള്‍ക്ക് വേണ്ടി വിശ്വാസികള്‍ ക്ഷേത്രങ്ങളോട് ചേര്‍ന്നും പ്രത്യേക കേന്ദ്രങ്ങളിലും വാവുബലി നടത്തി. പുലര്‍ച്ചെ നാല് മുതല്‍ തന്നെ പലയിടത്തും ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
ദീപികയും രണ്‍വീറും നവംബര്‍ 20ന് വിവാഹിതരാകും

ദീപികയും രണ്‍വീറും നവംബര്‍ 20ന് വിവാഹിതരാകും

നടന്‍ കബീര്‍ ബേഡിയാണ് ബോളിവുഡ് താരം ദീപിക പദുക്കോണും രൺവീർ സിംഗിന്റേയും വിവാഹ വാര്‍ത്തകര്‍ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ വെച്ചാണ് വിവാഹം. വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹം നടന്ന അതേ വേദിയില്‍ വെച്ചാണ് താരജോടികളും വിവാഹിതരാകുന്നത്. വിവാഹത്തിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞതായാണ് റിപ്പോർട്ട്. മുപ്പത്തോളം പേരാണ് വിവാഹത്തിൽ പങ്കെടുക്കുക.
കേരളത്തിനായി വിശാല്‍ ക്ഷേത്രത്തില്‍ പൂജ നടത്തി

കേരളത്തിനായി വിശാല്‍ ക്ഷേത്രത്തില്‍ പൂജ നടത്തി

മധുര മീനാക്ഷി ക്ഷേത്രത്തിലാണ് വിശാലും സംഘവും കേരളത്തിനായി പൂജയും പ്രാര്‍ത്ഥനയും നടത്തിയത്. വിശാല്‍ അഭിനയിക്കുന്ന സണ്ടക്കോഴി 2- ന്റെ ചിത്രീകരണം മധുരയില്‍ നടന്നിരുന്നു. പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്ന് തമിഴ് സിനിമാലോകത്തോട് നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശാല്‍ അഭ്യര്‍ഥിച്ചിരുന്നു.
അതിശക്തമായ മഴ ഇനി സംസ്ഥാനത്ത് പെയ്യില്ലെന്ന് വിലയിരുത്തല്‍

അതിശക്തമായ മഴ ഇനി സംസ്ഥാനത്ത് പെയ്യില്ലെന്ന് വിലയിരുത്തല്‍

സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടതുപോലെ അതിശക്തമായ മഴ ഇനി ഉണ്ടാകില്ലെന്നാണ് നിഗമനം. അടുത്ത 24 മണിക്കൂറില്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണു കാണുന്നത്. 19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുമെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് അറിയിച്ചു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more