Short News

അര്‍ണാബിനെതിരെ പറഞ്ഞ അജു വര്‍ഗീസിന് പൊങ്കാല

അര്‍ണാബിനെതിരെ പറഞ്ഞ അജു വര്‍ഗീസിന് പൊങ്കാല

അര്‍ണാബ് ഗോസ്വാമിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് അജു വര്‍ഗീസിന് പൊങ്കാല. ആരാണ് തനിക്ക് ആഗോള മലയാളികളുടെ അംബാസിഡര്‍ പട്ടം പതിച്ച് തന്നതെന്നാണ് ഒരു ചോദ്യം. ഇംഗ്ലീഷിനെ കുറിച്ച് അടിസ്ഥാന വിവരമില്ലാത്തത് കൊണ്ടാണ് അജുവിന് അര്‍ണാബ് പറഞ്ഞ കാര്യങ്ങള്‍ മനസിലാവാത്തതെന്നായിരുന്നു മറ്റൊന്ന്. ഉരുളാതെ അജുക്കുട്ടാ എന്നൊക്കെയാണ് കമന്റുകള്‍.
സെക്സ് റോബോട്ടുകൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് ലൈംഗീക തൊഴിലാളികൾ

സെക്സ് റോബോട്ടുകൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് ലൈംഗീക തൊഴിലാളികൾ

സെക്‌സ് റോബോട്ടുകൾ സ്ത്രീകളോടുള്ള മര്യാദയില്ലാതാക്കുമെന്നാണ് അമേരിക്കയിലെ ലൈംഗീക തൊഴിലാളികൾ ആരോപിക്കുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ പാവകളെ പോലെ നിഷ്‌ക്രിയരായിരിക്കണം എന്ന കാഴ്ചപ്പാട് അപകടകരമാണെന്നും ഇതി സ്ത്രീകളോടുള്ള ആക്രമണ മനോഭാവം വളരാൻ കാരണമാവുമെന്നും അവർ വ്യക്തമാക്കി
പുത്തൻ ബെൻസ് സി ക്ലാസ് വ്യാഴാഴ്ചയെത്തും

പുത്തൻ ബെൻസ് സി ക്ലാസ് വ്യാഴാഴ്ചയെത്തും

മെഴ്‌സിഡസിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ചതാണ് സി ക്ലാസ് ബെൻസ്. സി ക്ലാസ് ബെൻസിൻറെ പുത്തൻ പതിപ്പ് ഇറക്കിയാണ് കമ്പനി ഇത്തവണ വിപണി കൈയിലെടുക്കാൻ ഒരുങ്ങുന്നത്. ഡിആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന പുതിയ ഹെഡ്‌ലാമ്പ്, കൂടുതല്‍ സ്റ്റൈലിഷായ ഗ്രില്ലുകള്‍, രൂപമാറ്റം വരുത്തിയിരിക്കുന്ന ബമ്പര്‍ തുടങ്ങിയ മാറ്റങ്ങളോടെയാണ് പുതിയ സി ക്ലാസ് ബെൻസ് എത്തുക
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാവോവാദി ബന്ധത്തിന് തെളിവു ഹാജരാക്കാൻ കോടതി

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാവോവാദി ബന്ധത്തിന് തെളിവു ഹാജരാക്കാൻ കോടതി

ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായി ഒരു തെളിവെങ്കിലും ഹാജരാക്കാൻ പൂനെ പോലീസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.ഇവരുടെ മാവോവാദി ബന്ധം തെളിയിക്കുന്ന യാതൊരു തെളിവുകളും ഇതുവരെ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. മാവോവാദി ബന്ധം ആരോപിച്ച മനുഷ്യാവകാശ പ്രവർത്തകർ ഇപ്പോഴും വീട്ടു തടങ്കലിലാണ് 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more