Short News

ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജനവാസം നിയന്ത്രിക്കും

ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജനവാസം നിയന്ത്രിക്കും

പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ റവന്യു മന്ത്രി വിളിച്ച അവലോകന യോഗത്തില്‍ നിര്‍ണായക നിര്‍ദേശങ്ങള്‍. ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജനവാസം നിയന്ത്രിക്കാനാണ് പ്രധാന നിര്‍ദേശം. അതേസമയം പുനരധിവാസത്തിന് വ്യക്തികളുടെയും സംഘടകളുടെയും സഹായം തേടുമെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കാനും നിര്‍ദേശമുണ്ട്.
ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ പോരാട്ടം; ആരാകും ഗ്രൂപ്പ് ജേതാക്കള്‍?

ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ പോരാട്ടം; ആരാകും ഗ്രൂപ്പ് ജേതാക്കള്‍?

ഗ്രൂപ്പ് ബിയിലെ ജേതാക്കളെ നിശ്ചയിക്കുന്ന മത്സരം ഫലം എന്തായാലും ഇരു ടീമുകളെയും ബാധിക്കില്ല. ആദ്യ കളിയില്‍ ശ്രീലങ്കയെ 137 റണ്‍സിന് തകര്‍ത്ത ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 91 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ അട്ടിമറിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു ടീമായിരുന്ന ശ്രീലങ്ക നേരത്തെ പുറത്തായതാണ്.
ലോകസഭ തിരഞ്ഞെടുപ്പ് പടയൊരുക്കത്തിനൊരുങ്ങി മക്കൾ നീതി മയ്യവും

ലോകസഭ തിരഞ്ഞെടുപ്പ് പടയൊരുക്കത്തിനൊരുങ്ങി മക്കൾ നീതി മയ്യവും

കോയമ്പത്തൂരില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിശീലന പരിപാടിയ്ക്ക് ശേഷമാണ് 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം കമൽ ഹാസൻ വ്യക്തമാക്കിയത്. മറ്റുപാര്‍ട്ടികളുമായി ചേര്‍ന്ന് മത്സരിക്കുവാന്‍ മക്കള്‍ നീതി മയ്യം ആഗ്രഹിക്കുന്നില്ലെന്നും എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും കമൽഹാസൻ അറിയിച്ചു 
പാകിസ്താന്‍ ചോദിച്ചുവാങ്ങിയ തോല്‍വി

പാകിസ്താന്‍ ചോദിച്ചുവാങ്ങിയ തോല്‍വി

അയല്‍ക്കാരും ബദ്ധവൈരികളുമായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോര് ക്രിക്കറ്റ് ആരാധകര്‍ക്ക് എപ്പോഴും ചുടേറിയ വിഷയമാണ്. പാകിസ്താനെതിരേ തകര്‍പ്പന്‍ വിജയം സമ്മാനിച്ചതില്‍ മുഖ്യ പങ്കുവഹിച്ചത് ഇന്ത്യയുടെ ബൗളിങ് നിരയായിരുന്നു. ബുംറയെ ടീമിലുള്‍പ്പെടുത്തിയത് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് വീര്യം കൂട്ടി. മല്‍സരത്തിര്‍ രണ്ട് വിക്കറ്റുകൾ ബുംറ വീഴ്ത്തി.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more